കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്രിസ്തുമ സ് ആഘോഷവും കൈയ്യെഴുത്തു മാസിക പ്രകാശനവും നടത്തി.വിവിധ മ തങ്ങളെ പ്രതിനിധീകരിച്ച് കേരളാ സംസ്ഥാന ഓര്‍ഫണേജ് ഡയറക്ടര്‍ ഫാ റോയി വടക്കേല്‍,കാഞ്ഞിരപ്പള്ളി നൈനാര്‍ മസ്ജിദ് ചീഫ് ഇമാം അബ്ദുള്‍ സലാം മൗലവി,വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സ്വാമി ഭൂമാനന്ദ തീര്‍ത്ഥപാദ എ ന്നിവര്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. സകല മതങ്ങളുടെയും സാരാംശം ഒ ന്നാണെന്നും എല്ലാ മതങ്ങളും മനുഷ്യരെ നന്മയിലേക്കു നയിക്കാനാണെന്നും കുട്ടികള്‍ വിശ്വാസമുള്ളവരായി വളരട്ടെയെന്നും ആശംസിച്ചു.
തുടര്‍ന്ന് എ.കെ.ജെ.എം. സ്‌കൂളിലെ ഒന്നു മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ യുള്ള കുട്ടികള്‍ തയ്യാറാക്കിയ കൈയ്യെഴുത്തു മാസികകളുടെ പ്രകാശനം വൈസ് പ്രിന്‍സിപ്പാള്‍ ഫാ അഗസ്റ്റിന്‍ പീടികമല നിര്‍വ്വഹിക്കുകയും സ്‌കൂ ള്‍ പ്രിന്‍സിപ്പാള്‍ ഫാ സാല്‍വിന്‍ അഗസ്റ്റിന്‍ എസ്.ജെ. വിജയികളെ പ്രഖ്യാ പിക്കുകയും ചെയ്തു.ഫാ റോയി വടക്കേല്‍,അബ്ദുള്‍ സലാം മൗലവി, സ്വാമി ഭൂമാനന്ദ തീര്‍ത്ഥപാദ എന്നിവര്‍ വിജയികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കി.പി.റ്റി.എ. പ്രസിഡന്റ് ജോഷി അഞ്ചനാട്ട് ആശംസാപ്രസംഗം നടത്തി. തദവ സരത്തില്‍ എ.കെ.ജെ.എം.സ്‌കൂള്‍ അധ്യാപകന്‍ എം.എന്‍. സുരേഷ് ബാബു രചിച്ച ക്രിസ്തീയ ഭക്തിഗാനങ്ങളുടെ സി.ഡി.പ്രകാശനകര്‍മ്മം സ്‌കൂള്‍ മാ നേജര്‍ ഫാ ജോസഫ് ഇടശ്ശേരി ഫാ ആന്റു സേവ്യറിനു നല്‍കിക്കൊണ്ട് പ്ര കാശനം നടത്തി. 
തുടര്‍ന്ന് കരോള്‍ ഗാനങ്ങള്‍,ജില്ലാ തലത്തില്‍ സമ്മാനാര്‍ഹങ്ങളായ ദഫ്മുട്ട്, പരിചമുട്ട്,വട്ടപ്പാട്ട്,തിരുവാതിര തുടങ്ങിയ കലാരൂപങ്ങള്‍ അവതരിപ്പി ക്കപ്പെട്ടു.സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് ഇടശ്ശേരി അധ്യക്ഷത വഹിച്ച യോ ഗത്തില്‍ സ്‌കൂള്‍ ബിഡില്‍ സാനിയ ജോഷി സ്വാഗതവും യു.പി. സ്‌കൂള്‍ ലീ ഡര്‍ ആല്‍ഫിന്‍ അപ്രേം കൃതജ്ഞതയും അര്‍പ്പിച്ചു.

LEAVE A REPLY