പ്ലസ് ടു പരീക്ഷയില്‍ എ.കെ.ജെ.എം. സ്‌കൂള്‍ ഇത്തവണയും ഉജ്ജ്വല വിജയം കരസ്ഥ മാക്കി. പരീക്ഷ എഴുതിയ സയന്‍സിലെ എല്ലാ വിദ്യാര്‍ത്ഥികളും ഉയര്‍ന്ന മാര്‍ക്കോടെ ഉപരിപഠനത്തിന് അര്‍ഹരായി. കൊമേഴ്‌സില്‍ പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥി ഒഴികെ ബാക്കി എല്ലാവരും വിജയിച്ചു. ഉജ്ജ്വല വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി കളെ സ്‌കൂള്‍ മാനേജ്‌മെന്റും രക്ഷാകര്‍തൃസമിതിയും അദ്ധ്യാപകരും അനുമോദിച്ചു. അച്ചടക്കത്തോടുകൂടിയ ചിട്ടയായ പഠനരീതിയാണ് ഈ വിജയത്തിന് സഹായിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

എ.കെ.ജെ.എം. സ്‌കൂളില്‍ നിന്നും പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ്സ് കരസ്ഥമാക്കിയവര്‍:സിനോ ജോഷി, അജോ ആന്റണി, ഫെലിക്‌സ് ലീന്‍, അലന്‍ ചാക്കോ നെബു, നിവ്യ ജോണ്‍സണ്‍

LEAVE A REPLY