കാഞ്ഞിരപ്പള്ളി:കിടങ്ങൂരില്‍ വച്ചു നടന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈ സ്‌കൂള്‍ വിഭാഗത്തില്‍ 85 പോയിന്റോടെ എ.കെ.ജെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പു നേടി.പങ്കെടുത്ത 14 ഗ്രൂപ്പ് ഇനങ്ങളിലും 19 സിംഗിള്‍ ഇനങ്ങ ളിലും മികച്ച വിജയം കരസ്ഥമാക്കി.പരിചമുട്ടുകളി,പദ്യം ചൊല്ലല്‍,മോഹിനിയാട്ടം, ഉ പന്യാസം,കഥാരചന എന്നീ ഇനങ്ങളില്‍ ഫസ്റ്റ് എ ഗ്രേഡ് നേടി സംസ്ഥാനതല സ്‌കൂള്‍ ക ലോത്സവത്തില്‍ പങ്കെടുക്കുന്നതിന് അര്‍ഹരായി.

മുഹമ്മദ് റമീസ് (ഉപന്യാസം (ഉറുദു),കഥാരചന(ഉറുദു),അലന്‍ ചാക്കോ നെബു(പദ്യം ചൊല്ലല്‍(ഇംഗ്ലീഷ്),കൃഷ്ണ രാജീവ്(മോഹിനിയാട്ടം(ഗേള്‍സ്)എന്നിവര്‍ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി.വിദഗ്ധരായ അധ്യാപകരുടെ മികച്ച പരിശീലനവും ചിട്ടയായ പരിശ്രമ വും ഈ വിജയത്തിന് അര്‍ഹരാക്കിയതെന്ന് രക്ഷിതാക്കളും കുട്ടികളും അഭിപ്രായപ്പെ ട്ടു.വിജയികള്‍ക്കും മത്സാര്‍ത്ഥികള്‍ക്കും പരിശീലകര്‍ക്കും സ്‌കൂള്‍ മാനേജ്‌മെന്റും  പി. റ്റി.എ. യും അഭിനന്ദനം നേര്‍ന്നു.

LEAVE A REPLY