കാഞ്ഞിരപ്പള്ളി:നന്മയുടെ സന്തോഷം പകര്‍ന്ന് എ.കെ.ജെ.എം സ്‌കൂളിലെ എന്‍.എസ്. എസ് യൂണിറ്റിലെ വിദ്യാര്‍ഥികള്‍ അഭയഭവനിലെ അന്തേവാസികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു.തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷവുമാണ് വിദ്യാര്‍ഥികള്‍ ക്രിസ്മസ് സ മ്മാനവുമായി ആഭയ ഭവനില്‍ എത്തിയത്. അരോരുമില്ലാത്ത 35 അന്തോവാസികളാണ് ഇവിടുള്ളത്. രോഗബാധിതരും പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടകള്‍ നേരിടുന്നവരാണ് ഇവരിലേറയും. ക്രിസമസ് സമ്മാനുവും ഭക്ഷണവും ഒപ്പം കലാപരിപാടികളും നടത്തി വിദ്യാര്‍ഥികല്‍ ആഘോഷത്തിന് മാറ്റ് കൂട്ടി.

എ.കെ.ജെ.എം സ്‌കൂളിലെ എന്‍.എസ്.എസ് യുണിറ്റിന്റെ ദത്തുഗ്രാമമാണ് പഞ്ചായ ത്തിലെ പതിനെട്ടാം വാര്‍ഡ് വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളും പങ്കുചേരുന്നുണ്ട്.18ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന അന്തേവാസികള്‍ക്കൊപ്പമാണ് എല്ലാ വര്‍ഷവും വിദ്യാര്‍ഥി ക്രിസമസ് ആഘോഷിക്കുന്നത്.വാര്‍ഡിലെ തന്നെ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മിക്കുന്ന വീടുകള്‍ക്കും സഹായ ഹസ്തവുമായ് വിദ്്യാര്‍ഥികളെത്തു ന്നുണ്ട്. ഒപ്പം വാര്‍ഡിലെ വിദ്യാര്‍ഥികള്‍ക്ക് അവധി ദിസവസങ്ങളില്‍ വീട്ടിലെത്തി സൗ ജന്യ ട്യൂഷനും വിദ്യാര്‍ഥികല്‍ നല്‍കി വരുന്നൂ. ക്രിസമസിന്റെ സന്ദേശം ഉള്‍ക്കൊണ്ട് കൊണ്ട് വിദ്യാര്‍ത്ഥികള്‍ പുതിയ അനുഭവം നല്‍കുന്നതോടൊപ്പം സമൂഹത്തിനോടുള്ള ഉത്തരവാദിത്വം വിദ്യാര്‍ഥികളില്‍ ഉളവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ക്കൊ പ്പം ഇത്തവണയും ക്രിസ്മസ് ആഘോഷിക്കുന്നതെന്ന് വാര്‍ഡംഗം റിജോ വാളാന്തറ പറഞ്ഞു.

ക്രിസ്മസ് ആഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് ഇടശ്ശേരി ക്രിസ്മസ് സന്ദേശം നല്‍കി. വാര്‍ഡംഗം റിജോ വാളാന്തറ, എന്‍.എസ്.എസ് ഓഫീസര്‍മാരായ ജോജോ ജോസഫ്, ബിനു ജോസഫ് മാത്യു, സഞ്ചു ജോണ്‍, ഷാന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY