കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എൽ.പി കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയ ശിശു ദിന റാലിയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. വർണ്ണശബളാഭമായ ഘോഷ യാത്രയിൽ കിൻഡർ ഗാർഡനിലെയും എൽപി വിഭാഗത്തിലെയും വിദ്യാർത്ഥികൾ അണിനിരന്നു. അധ്യാപകർ വിദ്യാർഥികൾക്കു വേണ്ടി അവതരിപ്പിച്ച നാടകം “സ്വ പ്നസഞ്ചാരി” കുട്ടികൾ ഏറെ ആസ്വദിച്ചു.
കുട്ടികൾ നടത്തുന്ന സ്കൂൾ അസംബ്ലിയുടെ മാതൃകയിൽ അധ്യാപകർ കുട്ടികളായി പ രിപാടികൾ അവതരിപ്പിച്ചത് കുട്ടികളെ ഏറെ സന്തോഷിപ്പിച്ചു. പ്രിൻസിപ്പാൾ ഫാദർ അഗസ്റ്റിൻ പീടികമല എസ്.ജെ, സ്റ്റാഫ് സെക്രട്ടറി എം.എൻ സുരേഷ് ബാബു, വൈസ് പ്രിൻസിപ്പൽ മാരായ ജെയിംസ് പി ജോൺ, ജോജോ ജോസഫ് , കോ ഓർഡിനേറ്റർമാ രായ മായാ മാത്യു, രേണു സെബാസ്റ്റ്യൻ, സുപ്രഭാകുമാരി എന്നിവർ ശിശുദിന പരിപാ ടികൾക്ക് നേതൃത്വം നൽകി.