കാഞ്ഞിരപ്പള്ളി: ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മത വിശ്വാസത്തിന്റെ ഭാഗമാ യി ക്രിസ്തുമത വിശ്വാസികൾ ആചരിച്ചുവരുന്ന കുമ്പസാരം എന്ന വിശുദ്ധമായ കൂ ദാശയെ പരസ്യമായി അവഹേളിച്ച ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാകണമെന്ന് കത്തോലിക്കാ കോൺഗ്രസ്സ് കാഞ്ഞി രപ്പള്ളി രൂപതാ കമ്മറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് രൂപതാ സമിതിയുടെ നേതൃത്വത്തിൽ കത്തീഡ്രൽ പള്ളി ജംഗ്ഷനിൽ പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചു.

മതേതരത്വം നിലനിൽക്കുന്ന ഇന്ത്യയിൽ ഒരു പ്രത്യേക മതവിഭാഗത്തിന്റെ വിശ്വാസ ത്തെയും, ആചാരങ്ങളെയും അവഹേളിച്ച ഭരണഘടനാ പദവി വഹിക്കുന്ന വനിതാ കമ്മീഷൻ അധ്യക്ഷയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് പ്രതിഷേധ കൂട്ടായ്മ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് രൂപതാ ഡയറക്റ്റർ ഫാ. മാത്യു പാലക്കുടി പറഞ്ഞു. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടന്നു വരുന്ന അവ ഹേളനങ്ങളുടെ ഭാഗമാണോ വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രസ്താവന എന്ന് സംശയിക്കേണ്ടതുണ്ട്എന്നും അദ്ദേഹം പറഞ്ഞു.ആസൂത്രിതമായ ഇത്തരം ന്യൂനപക്ഷ വിരുദ്ധ പരാമർങ്ങൾ ഭരണകൂട അജണ്ടയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടതു ണ്ട് എന്നും  ഫാ. മാത്യു പാലക്കുടി പറഞ്ഞു.

പ്രതിഷേധക സൂചകമായി പ്രവർത്തകർ കാഞ്ഞിരപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടന വും, മെഴുകുതിരി തെളിയിച്ച് പ്രതിഷേധ കൂട്ടായ്മയും നടത്തി.രൂപ താ പ്രസിഡന്റ് ജോമി കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ  ഫാ.ജോസുകുട്ടി ഇടത്തിനകം ,ഫാ.രാ ജേഷ് പുല്ലാന്തനാൽ ,സെലിൻ സിജോ മുണ്ടമറ്റം ,റെജി കൊച്ചു കരിപ്പപ്പറമ്പിൽ, സാജ ൻ നെല്ലിമല മറ്റത്തിൽ, ജെയിംസ് പെരുമാകുന്നേൽ പി.കെ. എബ്രഹാം പാത്രപാങ്കൽ, ആൻ സമ്മ തോമസ്, പ്രൊഫ.റോണി കെ.ബേബി, പി.സി.ജോസഫ് പാറടി, റെന്നി ചക്കാലയിൽ, ജോജോ തെക്കുംചേരി ക്കുന്നേൽ, മിനി സണ്ണി മണ്ണംപ്ലാക്കൽ, ടെസി ബിജു പാഴിയാങ്കൽ’ ജോസ് മടുക്കക്കുഴി, ജോർജ് കൊച്ചുപുരയ്ക്കൽ, സുമ മാത്യു നെച്ചു മണ്ണിൽ ടോമിച്ചൻ പാലമുറി. ക്രിസ്റ്റി ബോബി ,ജിജി പുത്തേച്ച്,  ജെഫിൻ പ്ലാപ്പള്ളി,സിനി ജിബു, സാറാ അലക്സ്, ജോളി വാഴപ്പ നാടി ,സിനി പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.