കാഞ്ഞിരപ്പള്ളി: കപ്പ് ലംബ് റബ്ബർ ഇറക്കുമാതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെ ന്നും റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പ ള്ളി രൂപതാ സമിതി ആവശ്യപ്പെട്ടു. പട്ടിണിയിലായ റബ്ബർ കർഷകരെ വഞ്ചിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിഷേധാത്മക നിലപാടിൽ യോഗം പ്രതിഷേധം രേഖ പ്പെടുത്തി. റബ്ബർ നയം പ്രഖ്യാപിക്കാതെ ഒളിച്ചുകളി നടത്തുകയും നിക്ഷിപ്ത താത്പര്യ ങ്ങൾക്കു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്ക ണമെന്നും റബ്ബർ കർഷകർ കഴിഞ്ഞ നാലഞ്ചു വർഷമായി ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും നിരാകരിക്കുകയും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന സാർക്കാരുകൾ വമ്പിച്ച കർഷക പ്രക്ഷോഭങ്ങൾ നേരിടേണ്ടി വരുമെന്നും കത്തോലിക്കാ കോൺഗ്രസ് ്അറിയിച്ചു.

കാർഷിക മേഖലയിലെ വിലത്തകർച്ചയും അടിക്കടിയുള്ള പെട്രോൾ ഡീസൽ വിലവർദ്ധനവിലും പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് നടത്തി വരുന്ന സമരപരിപാടികളുടെ രണ്ടാം ഘട്ട സമരപരിപാടികൾക്ക് ഉടൻ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. രൂപതാ ഡയറക്ടർ റവ.ഫാ.ഡോ. മാത്യു പാലക്കുടി യോഗം ഉദ്ഘാടനം ചെയ്തു. പ്ര സിഡന്റ് ജോമി കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റെജി കൊച്ചു കരിപ്പാപറമ്പിൽ വിഷയാവതരണം നടത്തി. ഗ്ലോബൽ വൈസ് പ്രസിഡന്റ് സെലിൻ സിജോ മുണ്ടമറ്റം. പി.കെ എബ്രഹാം പാത്രപാങ്കൽ, ജെയിംസ് പെരുമാക്കുന്നേ ൽ, മിനി സണ്ണി മണ്ണംപ്ലാക്കൽ, പി.സി ജോസഫ് പാറടി, റെന്നി ചക്കാലയിൽ, ആൻസമ്മ തോമസ്, ജോർജ് കൊച്ചുപുരയ്ക്കൽ, ജോജോ തെക്കുചേരിക്കുന്നേൽ, ജോസ് മടുക്കക്കു ഴി, ടെസി ബിജു പാഴിയാങ്കൽ, തോമസ് പാലക്കുഴ, സുമ മാത്യു നെച്ചിമണ്ണിൽ, ജോളി ഡൊമിനിക്, ടോമിച്ചൻ പാലമുറി, ആൻസി സാജൻ പുന്നമറ്റത്തിൽ, സിനി ജിബു നീറണാക്കുന്നേൽ, സിബി തൂമ്പുങ്കൽ, ജെഫിൻ പ്ലാപ്പള്ളി എന്നിവർ പ്രസംഗിച്ചു.