കാഞ്ഞിരപ്പള്ളിയിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമി ച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞിരപ്പള്ളിയിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമി ച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം സ്വദേശികളായ ഡോ ണ മാത്യു (30), ജയ്സൺ മാത്യു (25), ക്രിസ് ജെയിംസ് (20), ജസ്റ്റിൻ തോമസ് (22), പട്ടി മറ്റം സ്വദേശി മിഥുൻ സാബു(22) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഇന്നലെ രാത്രി 11 മണിയോടുകൂടി കാഞ്ഞിരപ്പള്ളി പ ട്ടിമറ്റം ഭാഗത്തുള്ള ഫാസ്റ്റ് ഫുഡ്കടയിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ കൂവപ്പള്ളി സ്വദേശികളായ ദമ്പതികളെ ആക്രമിക്കുകയായിരുന്നു.

ദമ്പതികൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ടേബിളിന് സമീപം യുവാക്കൾ വന്നിരി ക്കുകയും തുടർന്ന് ഭർത്താവ് മാറിയ സമയം യുവാക്കളിലൊരാൾ തന്റെ കയ്യിലിരുന്ന മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന അശ്ലീല ചിത്രം വീട്ടമ്മയെ കാണിക്കുകയും, ഇ ത് വീട്ടമ്മ ഭര്‍ത്താവിനോട് പറയുകയും തുടർന്ന് ഭർത്താവ് ഇവരോട് ഇത് ചോദ്യം ചെ യ്യുകയുമായിരുന്നു. ഇതിനു ശേഷം കടയുടെ വെളിയിൽ ഇറങ്ങിയ ദമ്പതികളെ യുവാ ക്കള്‍ സംഘം ചേർന്ന് ആക്രമിക്കുകയുമായിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് കാ ഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും യുവാക്കളെ പിടികൂടുകയുമായി രുന്നു.