വീട്ടമ്മയുടെ നേരെ അതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാറത്തോട് എക്കാട്ടിൽ വീട്ടിൽ വിഷ്ണുരാജ് (23) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ട് 6:45യോടെ  വീ ട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി  ഇവരെ ചീത്ത വിളിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ഇവരുടെ നേരെ അതിക്രമം നടത്തുകയുമായിരുന്നു.
വീട്ടമ്മയുടെ വീടിന് മുമ്പിൽ നിന്ന് ചീത്ത വിളിച്ച കാര്യം പോലീസിൽ വിവരമറിയി ച്ചത് വീട്ടമ്മയാണെന്നുള്ള തെറ്റിദ്ധാരണയിലാണ് ഇയാൾ വീട്ടമ്മയെ ആക്രമിച്ചത്. വീട്ട മ്മയുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇ യാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ നിർമൽ ബോസ്,എസ്.ഐ രാജേഷ്,ബേബി ജോൺ, എഎസ്ഐ ബേബിച്ചൻ, സിപിഓ സജീവ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.