വീഡിയോ ക്യാമറ വാടകയ്ക്ക്  എടുത്ത ശേഷം വില്പന നടത്തിയ കേസിലെ പ്രതി പിടിയിൽ.ഇടുക്കി, കട്ടപ്പന, നിർമ്മലാ സിറ്റി, പുതുശ്ശേരിൽകുടിയിൽ വീട്ടില്‍ ആനന്ദ് സുരേന്ദ്രൻ(28) എന്നയാളെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതി 28.04.2023 തീയതി മരടിലെ ലൂമിനാസ് ഫിലിം ഫാക്ടറി എന്ന സ്ഥാപനത്തിൽ നിന്നും സോണി വീഡിയോ ക്യാമറ, ബാറ്ററി, മെമ്മറി കാർഡ് തുടങ്ങി 325000 രൂപ വില വരുന്ന മുതലുകൾ വാടകയ്ക്ക് എടുത്ത ശേഷം കടന്നു കളയുകയായിരുന്നു.പ്ര തിക്ക് പല ജില്ലകളിലായി ഇത്തരത്തിലുള്ള നിരവധി കേസുകൾ ഉണ്ട്.