ഓ​ട്ടോ​റി​ക്ഷ മ​തി​ലി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലിരു​ന്ന ഡ്രൈ​വ​ർ മ​രി​ച്ചു. ഇ​ള​ങ്ങു​ളം വ​ട​ക്കും​ഭാ​ഗം പാ​ല​യ്ക്ക​ൽ പ​രേ​ത​നാ​യ രാ​ജ​ഗോ​പാ​ലി​ന്‍റെ മ​ക​ൻ പി.​ആ​ർ. രാ​ജേഷ് (40) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 11ഓ​ടെ ഇ​ദ്ദേ​ഹം ഓ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ കൂ​രാ​ലി-​പ​ള്ളി​ക്ക​ത്തോ​ട് റോ​ഡി​ൽ കൂ​രാ​ലി​ക്കു സ​മീ​പം മ​തി​ലി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ട​യി​ലേ​ക്കു തെ​റി​ച്ചു​വീ​ണ് പ​രി​ക്കേ​റ്റ രാ​ജേ​ഷ് പാ​ലാ മാ​ർ സ്ലീ​വ മെ​ഡി​സി​റ്റി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ള​ങ്ങു​ളം ശാ​സ്താ ​ദേ​വ​സ്വം അം​ഗ​മാ​യി​രു​ന്നു. മാ​താ​വ്: സു​മ​തി. സ​ഹോ​ദ​ര​ൻ: രാ​ജീ​വ്. സം​സ്‌​കാ​രം തിങ്കളാഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ.