പൊൻകുന്നം-പാലാ  റോഡിൽ ഇളങ്ങുളം രണ്ടാം മൈൽ ജംഗ്ഷനിൽ ബസ് കാത്തുനി ന്ന പനമറ്റം ഗവ: ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് അമിത വേഗതയിൽ വന്ന പിക്ക് അപ്പ് വാൻ ഇടിച്ചു കയറി മൂന്ന് പേർക്ക് പരിക്ക്. ചിറക്കട വ് സ്വദേശികളായ പ്ലസ് വൺ വിദ്യാർത്ഥികളായ അമൽ സാബു, സ്റ്റീഫൻ ജോസഫ്, അർജുൻ സോമനാഥ് എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് മണിയോടെയായിരുന്നു സംഭവം.
അമലിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ അമലിന്റെ തല സമീപത്തുകിടന്ന കല്ലില്‍ ഇടിച്ചാണ് തലയ്ക്ക പരിക്കേറ്റത്.
പൊൻകുന്നം ഭാഗത്തു നിന്ന് പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാൻ നിയ ന്ത്രണം വിട്ട് എതിർ ദിശയിൽ നിൽക്കുകയായിരുന്ന കുട്ടികളെ പിന്നിൽ നിന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. സാരമായ പരിക്കേറ്റ മൂന്ന് പേരെയും ഉടന്‍ തന്നെ സമീപത്തു ണ്ടായിരന്നവര്‍ കൊപ്രാക്കളത്തെ സ്വകാര്യ ആശുപത്രിയില്‍ വിദ്യാര്‍ത്ഥികളെ പ്രവേ ശിപ്പിച്ചു.പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവ സമയത്ത് ശക്തമായ മഴയുണ്ടായിരുന്നതിനാല്‍ റോഡില്‍ തെന്നലുണ്ടായിരു ന്നെന്നും പിക്കപ്പ് വാനിന് അമിത വേഗമായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു