പൊന്‍കുന്നം: ചിറക്കടവ് കിഴക്കുംഭാഗം താവൂരില്‍ കൊച്ചുകരോട്ട് വിശ്വനാഥന്‍ നായരാണ് തെങ്ങില്‍ നിന്നും വീണു മരിച്ചത്. ഇന്ന് രാവിലെ 7-45 ഓടെ വിടിനടു ത്തുള്ള പുരയിടത്തില്‍ 20 അടി പൊക്കമുള്ള തെങ്ങില്‍ കയറുന്നതിനിടെ കാല്‍ വഴുതി വിഴുകയായിരുന്നു.

ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന ഏതാനും പേര്‍ ചേര്‍ന്ന് വിശ്വനാഥനെ കാഞ്ഞിരപ്പ ള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊന്‍കു ന്നം പോലിസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി.ശവസംസ്‌കാരം ഇന്ന് രാത്രി എട്ടു മണിക്ക് വീട്ടു വളപ്പില്‍ നടക്കും. 

ഭാര്യ ലീലാമ്മ വിശ്വന്‍. മക്കള്‍ : സീന,സിനി. ജാമാതാക്കള്‍: രതീഷ് തെക്കേത്തുകവല, ബിജു മേവിട.