രാവിലെ ആറരയോടെ പൊന്‍കുന്നം പാലാ റോഡില്‍(പി പി)റോഡ് ഒന്നാം മൈലില്‍ വേ ബ്രിജിന് സമീപമായിരുന്നു അപകടം ഉണ്ടായത്. കെ എസ് ആര്‍ ടി സി ബസ്സുകള്‍ തമ്മില്‍ നേര്‍ക്കുനേര്‍ നടന്ന ഇടിയില്‍ ഇരു ബസുകളിലേയും ഡ്രൈവര്‍മാര്‍ക്ക് സാരമായ പരിക്കുകള്‍ പറ്റി.പാലാ- തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറും പൊന്‍കുന്നം എറണാകുളം ഫസ്റ്റും തമ്മിലാണ് അപകടം ഉണ്ടായത്.

പൊന്‍കുന്നം പോലീസും സമീപവാസികളും ചേര്‍ന്ന് പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.20 യാത്രക്കാര്‍ ക്ക് പരുക്കെന്നാണ് പ്രാധമിക വിവരം.