ദേശീയപാതയില്‍ മണിമല റോഡിന് സമീപമാണ് കരിങ്കല്ലുമായി വന്ന ടിപ്പര്‍ ലോറി ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചത്.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെന്ന വ്യാജേന ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന പാറമടയില്‍ നിന്നും ലോഡുമായി ഇറങ്ങി വന്ന ലോറി ടൂറിസ്റ്റ് ബസിന്റെ മുന്‍ഭാഗം ഇടിച്ച് തകര്‍ക്കുകയായിരുന്നു. 
ലോറിയുടെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. തലനാരി ഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.വാഹനത്തില്‍ അന്‍പതോളം വിനോദ സഞ്ചാരി കള്‍ ഉണ്ടായിരുന്നു. ഗുജറാത്ത് ഭവന്‍നഗര്‍ സ്വാദേശികളായ ഇവര്‍ക്ക് ആര്‍ക്കും കാര്യ മായ പരുക്കില്ല. 
എറണാകുളത്ത് നിന്നും തേക്കടി മൂന്നാര്‍ എന്നിവിടങ്ങളിലേക്ക് പോയ സംഘമാണ് അപ കടത്തില്‍ പെട്ടത്.