Realistic Blood Dripping on White Background

കാഞ്ഞിരപ്പള്ളിയുടെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ റോഡി ല്‍ അപകടത്തില്‍ മാത്രം പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്. കാളകെട്ടിയില്‍ പള്ളിക്ക ത്തോട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അനൂപ് സി ക്യുര്യാക്കോസ് മരിച്ച ത് കഴിഞ്ഞ 24നാണ്.ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു അനൂപ് .കഴിഞ്ഞ ബുധനാഴ്ച്ച സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച കോളേജ് വിദ്യാര്‍ ത്ഥിനി വെളിച്ചിയാനി കിഴക്കത്ത് ബാല്‍രാജ് ന്റെ മകള്‍ അല്‍ഫോന്‍സാ മരണമടഞ്ഞ ത് പാറത്തോട് ഹൈറേഞ്ച് ആശുപത്രിയ്ക്ക് സമീപം ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ്.

വ്യാഴാഴ്ച്ച വൈകുന്നേരം ഇരുപത്തി ആറാം മൈലില്‍ ആശുപത്രി യ്ക്ക് സമീപം, ബൈക്ക് തെന്നി ഗുരുതര പരിക്കേറ്റ പാലമ്പ്ര മാളിയേക്കല്‍ പറമ്പില്‍ കുഞ്ഞുമോന്‍ ചാക്കോ – ലീലാമ്മ ദമ്പതികളുടെ മകന്‍ സുഭാഷ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു. മുന്‍പില്‍ അപകടം നടന്നത് കണ്ടു തൊട്ടു പിറകില്‍ വന്നിരുന്ന ബൈക്കും പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ തെന്നിവീണ് അപകടത്തില്‍ പെട്ട് ഭാര്യയും ഭര്‍ത്താവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം പരിക്കേറ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയ ില്‍ ചികിത്സയിലാണ്.

ഹെല്‍മറ്റ് ധരിക്കാത്തതും അമിത വേഗതയുമെല്ലാമാണ് ഒരു അപകടത്തിന് അല്ലങ്കില്‍ മറ്റൊരു അപകടത്തിന് കാരണമായിരിക്കുന്നതെന്നാണ് കാഞ്ഞിരപ്പള്ളി പോലീസ് പറയുന്നത്. ചെറുതും വലുതുമായ മുപ്പതോളം അപകടങ്ങളില്‍ ഗുരുതരമായി പരി ക്കേറ്റ ഏഴു പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.

കൂടാതെ ചിലരുടെ അശ്രദ്ധമായ ഡ്രൈവിങ്ങും അപകടത്തിന് കാരണമായിട്ടുണ്ട്. പ്രളയ ദുരന്തം മൂലം പലപ്പോഴും പരിശോധനക്ക് അയവ് വന്നതാണ് അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും വീണ്ടും പരിശോധന കര്‍ശനമാക്കിയതായും കാഞ്ഞിര പ്പള്ളി പോലീസ് അറിയിച്ചു.