എലിക്കുളം: പാലാ-പൊന്‍കുന്നം റോഡില്‍ എലിക്കുളം അഞ്ചാംമൈലില്‍ കാര്‍ നിയന്ത്ര ണം വിട്ടു മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച പകല്‍ ഒന്നരയോ ടെയായിരുന്നു അപകടം. എതിരേ വന്ന മറ്റൊരു കാറിലിടിച്ചതിനു ശേഷമാണ് കാര്‍ റോഡിലേക്കു മറിഞ്ഞത്.

തമിഴ്‌നാട് സ്വദേശികളായിരുന്ന ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. നെടുമ്പാശേരിയില്‍ നിന്ന് എരുമേലിക്കു മടങ്ങുകയായിരുന്ന കാറിലാണ് തീര്‍ഥാടകരുടെ കാറിടിച്ചത്. ദര്‍ശനത്തിനു ശേഷം മടങ്ങുകയായിരുന്നു ഇവര്‍.