കാഞ്ഞിരപ്പള്ളി:കോട്ടയം കളത്തിപ്പടിയിൽ വെച്ച് അപകടത്തിൽപ്പെട്ട് തലക്ക് ഗുരുതര മായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാളകെട്ടി സ്വദേശി മരിച്ചു.കൊച്ചുപറമ്പിൽ കെ.ജെ ജോസഫ് (ജോയിക്കുട്ടൻ-62) ആണ് മരിച്ചത്.ജോലി സം ബന്ധമായ ആവശ്യത്തിന് കോട്ടയത്ത് എത്തിയ ജോസഫ് കളത്തിപ്പടി ജംങ്ഷനിൽ റോഡ് മുറിച്ച് കടക്കവെ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു.

തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ യിലായിരിക്കെ വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് മരിച്ചത്. ഭാര്യ: മറിയാ ജോസഫ്. മുക്കൂട്ടുതറ എള്ളുക്കുന്നേൽ കുടുംബാംഗം. മക്കൾ: റെനി,റീനു,റാണി,റോമി.

മരുമക്കൾ: റ്റോമി പ്ലാത്തോട്ടം (കാളകെട്ടി), ജിയോ പറമ്പുകാട്ടിൽ (ഇരിട്ടി), ജോജി ആട്ടപ്പാട്ട (പാതമ്പുഴ), സോണി കുറുമാക്കൽ (കുരുവിക്കൂട്). സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് കപ്പാട് മാർസ്ലീവാ പള്ളിയിൽ നടക്കും.

LEAVE A REPLY