എരുമേലി : ഇന്നലെ രാത്രി ഒൻപതരയോടെ എരുമേലി കൊരട്ടി കെ.റ്റി ഡി സി -പിൽ ഗ്രിമംസ് സെൻററിന് സമീപം ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച നിലയിൽ കണ്ട സംഭ വം.സംഭവം ബൈക്കിൽ നിന്നും തെന്നി വീണല്ല; ബൈക്കിൽ എതിരെ വന്ന കാറിടിച്ചാ ണെന്നു തെളിഞ്ഞു.

കുവപ്പള്ളി പാറയിൽ ബെന്നി ജോസഫിന്റെയും ഷൈനിയുടെയും മകൻ വിശാഖ് ജോസഫ് (22) ആണ് ബൈക്ക് അപകടത്തിൽ മരിച്ചത് . പാറത്തോട് സ്വദേശി സക്കീ റിന്റെ മാരുതി 800 കാറാണ് വിശാഖിന്റെ ബൈക്കിൽ ഇടിച്ചത് . അപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്ഷിക്കുവാൻ തയ്യാറാകാതെ സക്കീർ പെട്ടെന്ന് തന്നെ സ്ഥലം വിടുകയായിരുന്നു. ഇന്ന് രാവിലെ കുറ്റം കുറ്റം ഏറ്റുപറഞ്ഞു പോലീസിൽ കീഴടങ്ങി ..

ഇന്നലെ രാത്രിയില്‍ റോഡരികില്‍ മറിഞ്ഞു കിടന്നിരുന്ന ബൈക്കിന്റെ അടുത്ത് ഗുരുതരാവസ്ഥയില്‍ കിടന്ന നിലയിലാണ് വിശാഖിനെ അതുവ ഴി പിന്നീട് വന്ന ചില യാത്രക്കാര്‍ കണ്ടെത്തിയത്. ഉടന്‍തന്നെ അവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും, എത്തിയപ്പോഴേ ക്കും വിശാഖ് മരിച്ചിരുന്നുവെന്നു ആശുപത്രി അധികൃതര്‍ സ്ഥിരീകരി ച്ചു. വിശാഖ് ബൈക്ക് മറിഞ്ഞു അപകടത്തില്‍ പെട്ടതാണോ, വേറെ വാഹനങ്ങള്‍ ഇടിച്ചു അപകടത്തില്‍പെട്ടതാണോ എന്ന് ആ സമയത്തു വ്യക്തമായിട്ടില്ലായിരുന്നു.

ഇന്ന് രാവിലെ പോലീസ് ആ സ്ഥലത്തിനോടടുത്തുള്ള സിസി ടി വി ക്യാമറകള്‍ പരിശോധിക്കുവാന്‍ തയ്യാറെടുക്കുന്ന സമയത്താണ് പാറ ത്തോട് സ്വദേശി സക്കീര്‍ കുറ്റം ഏറ്റുപറഞ്ഞു പോലീസില്‍ കീഴടങ്ങുവാ ന്‍ എത്തിയത്. രാത്രിയില്‍ താന്‍ സഞ്ചരിച്ചിരുന്ന മാരുതി 800 കാര്‍ അബ ദ്ധത്തില്‍ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് സക്കീര്‍ മൊഴി നല്‍കിയിരിക്കുന്നത്. മനഃപൂര്‍വമല്ലാത്ത നരഹത്യ എന്ന കുറ്റത്തിന് പോലീസ് സക്കീറിനു എതിരെ കേസെടുത്തു അറസ്റ്റ് ചെയ്തു. നാളെ കോടതിയില്‍ ഹാജരാക്കും.