കാഞ്ഞിരപ്പള്ളി:രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് രോഗിയുൾ പ്പടെ മൂന്നു പേർക്ക് നിസാര പരുക്കേറ്റു.മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ നി ന്നും ന്യൂറോ വിഭാഗത്തിലെ വിദഗ്ധ ചികിൽസയ്ക്കായി ഈരാറ്റുപേട്ടയിലെ  സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലൻസിൽ പോവുകയായിരുന്ന.

മുക്കൂട്ടുതറ പുത്തൻതറ മുരളീധരൻ(82) ,ഭാര്യ പൊന്നമ്മ (75) ആംബുലൻസ് ഡ്രൈവർ മുക്കൂട്ടുതറ പീസ് കോട്ടേജിൽ ആന്റണി (28) എന്നിവർക്കാണ് പരുക്കേറ്റത്.ഇവർ 26–ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയ ശേഷം മുരളീധരനെയുമായി  പി ന്നീട് മറ്റൊരു ആംബുലൻസിൽ ഈരാറ്റുപേട്ടയിലേക്ക് പുറപ്പെട്ടു.