എരുമേലി:മുറ്റത്തെ ബക്കറ്റിലെ വെള്ളത്തില്‍ വീണ കളിപ്പാട്ടം എടുക്കു ന്നതിനിടെ രണ്ട് വയസുകാരന്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണു മുങ്ങി മരിച്ചു.വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോട് കൂടി എലിവാലിക്കര ഈസ്റ്റ് പളളിത്താഴത്ത് വീട്ടില്‍ ഷാല്‍ കുമാറിന്റെയും അശ്വതിയുടെയും രണ്ടു വയസുകാരനായ മകന്‍ അക്ഷയ് ഷാല്‍ ആണ് ബക്കറ്റിലെ വെള്ള ത്തില്‍ വീണു മരിച്ചത്.

മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതോടെ വലിയച്ഛ നും അമ്മയും നടത്തിയ തിരച്ചിലിലാണ് ബക്കറ്റിലിലെ വെള്ളത്തില്‍ മു ങ്ങി കിടക്കുന്ന അക്ഷയിനെ കണ്ടത്.ഉടന്‍ തന്നെ മുക്കുട്ടുതറ അസ്സീസി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏക സഹോദരി: അക്ഷയ ഷാല്‍.മൃതദേഹം അസീസി ഹോസ്പിറ്റലിലെ മോ ര്‍ച്ചറിയില്‍