മുണ്ടക്കയത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരണമടഞ്ഞു. ഒരാ ൾ ഗുരുതരാവസ്ഥയിൽ.മുണ്ടക്കയം വൈ എം സി വളവിൽ ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരണമടഞ്ഞു. കോരുത്തോട് കുഴിമാവ് കുളത്തിങ്കൽ ജോയിയുടെ മകൻ ജിജോയാണ് (20)മരിച്ചത്.
ഒപ്പമുണ്ടായിരുന്ന പനയ്ക്കച്ചിറ മഞ്ഞപ്പള്ളി അഖിലിനെ (20) ഗുരുതരാവസ്ഥയിൽ മെ ഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.30 നു ദേശീയ പാതയിലെ വൈഎംസിഎക്ക് സമീപമാണ് അപകടം. ജിജോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ. അമ്മ: ബിജി. സഹോദരി: ജോമോൾ