എരുമേലി കരിങ്കല്ലുംമൂഴിയിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവന്ന അയ്യപ്പ ഭക്ത ർ സഞ്ചരിച്ച മഹീന്ദ്ര എക്സ്.യുവി കാർ ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങി പ്പോയതാണ്അപകട കാരണം. എതിർ ദിശയിലേക്ക് സഞ്ചരിച്ച കാർ എതിരെ വന്ന ബൈക്കിൽ ഇടിച്ച് വലത്തുവശത്തേക്ക് മറിയുകയായിരുന്നു ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് ബൈക്ക് ഓടിച്ച ആളുടെ കാലിന് പരിക്കേറ്റു. ബൈക്ക് യാത്രികൻ മണിമല താഴത്തുവടകര അറയ്ക്കൽ വീട്ടിൽ വിൻസൺ ആണ് പരിക്കേറ്റത്. വിൻസനെ എരു മേലി ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രാധമിക ചിക്തസയ്ക്കു ശേഷം കാഞ്ഞിരപ്പള്ളി യി ലേക്ക് മാറ്റി.

എറണാകുളത്തു നിന്നുള്ള കാറിൽ ഡ്രൈവർ ഉൾപ്പെടെനാല് അയ്യപ്പ ഭക്തന്മാരും, ഒരു കുഞ്ഞുമാണ് ഉണ്ടായിരു ന്നത് കുഞ്ഞിന് പരിക്കില്ല. മറ്റു നാലു പേർക്കും നിസ്സാര പരി ക്കുകളേ ഉള്ളു. അപകടം നടന്ന ഉടൻ നാട്ടുകാർ പോലീസിലും ഫയർഫോഴ്സിലും വിവ രമറിയിച്ചതനുസരിച്ച് പോ ലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി. എരുമേലി സബ് ഇൻസ്പെക്ടർ ശാന്തി കെ. ബാബുവിന്റെ നേതൃത്വത്തിൽ അപകടത്തിൽപ്പെട്ട വരെ ഹോസ്പിറ്റലിൽ എത്തിച്ചു.