മുണ്ടക്കയം:കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയ പാതയിലെ പുല്ലുപാറയിൽ നിയന്ത്രണം വിട്ട ടെംമ്പോ ട്രാവലർ തിട്ടയിലിടിച്ച് രണ്ട് പേർ മരിച്ചു.ശബരിമല ദർശനത്തിന് പോ കുകയായിരുന്ന തമിഴ്നാട് സ്വദേശികളുടെ വാഹനമാണ്അപകടത്തിൽപ്പെട്ടത്.ചിന്ന കാഞ്ചീപുരം,പെരിയനഗർ സ്വദേശികളായ കാർത്തി,ബാബു എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ ഡ്രൈവർ ചന്ദ്രു,രാജ, രാമലിംഗം,ശക്തിവേൽ,മോഹൻ,ശരവണൻ,വജ്രവേ ൽ,രാജാറാം,ജയപാലൻ,താണ്ടവരായൻ,കുമാർ,ഗോവിന്ദ രാജൻ എന്നിവരെ പരിക്കുക ളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച വൈകിട്ട് നാലോടെയാണ് അപകടം ഉണ്ടായത്.പ്രദേശവാസികളും ഇത് വഴി മറ്റ് വാഹനത്തിലെ ത്തിയവരും  ഹൈവേ പൊലീസ്,അഗ്നി രക്ഷാ സേന എന്നിവരും ചേർന്നാണ് രക്ഷാപ്ര വർത്തനം നടത്തിയത്.
ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് കുത്തിറക്കത്തിൽ നിയന്ത്രണം  വിട്ട വാഹനം പാറക്കെ ട്ടിൽ ഇടിപ്പിച്ചു  നിർത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.മരണമടഞ്ഞ 2 പേരുടെ മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

LEAVE A REPLY