പൊന്‍കുന്നത്ത് സമീപം അട്ടിക്കലില്‍ ബൈക്കും അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസും തമില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

പൊന്‍കുന്നം പാലാ റോഡില്‍ ഒന്നാം മൈലിന് സമീപമാണ് ബൈക്കും തമിഴ്‌നാട് സ്വദേ ശികളായ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസും തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചത്. ഇളങ്ങുളം കൂരാലി നെടുംകാട്ടില്‍ സണ്ണി സെല്ലി ദമ്പതികളുടെ മകന്‍ എബിന്‍ (20) ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം.

എബിനെ ഉടന്‍ തന്നെ കാഞ്ഞിപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോ ഴേക്കും മരണമടഞ്ഞിരുന്നു.അമിത വേഗത്തിലെത്തിയ മിനി ബസ് ബൈക്കിലിടിക്കുക യായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.ഏക സഹോദരി മരിയ…

സമീപത്തായി രാവിലെ മറ്റൊരു വാഹനാപകടവും രാവിലെ ഉണ്ടായിരുന്നു.നിയന്ത്ര ണം വിട്ട ടെമ്പോ ട്രാവലർ വീടിന്റെ മതിൽ ഇടിച്ച് തകർക്കുകയായിരുന്നു.ഈ അപക ടത്തിൽ പക്ഷേ ആർക്കും കാര്യമായ പരുക്കില്ല. ഈ പ്രദേശത്ത് അപകടങ്ങൾ സ്ഥിരം സംഭവമാണ്.നിരവധി മരണങ്ങളും ഇവിടെയുണ്ടായിരുന്നു.

LEAVE A REPLY