പി.പി.റോഡിൽ അട്ടിക്കലിന് സമീപം ഓട്ടോറിക്ഷ സ്വകാര്യബസിലിടിച്ചുമറിഞ്ഞ് ഓ ട്ടോഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു.രണ്ടാംമൈൽ കവലയിലെ ഓട്ടോ ഡ്രൈ വറായ നരിയനാനി ജയേഷ്ഭവനിൽ ജയേഷ്(42), ഓട്ടോയിലുണ്ടായിരുന്ന കൂരാലി മ ണ്ണാറത്തറയിൽ ശ്രീകുമാർ(59) എന്നിവർക്കാണ് പരിക്ക്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ യായിരുന്നു അപകടം.മറ്റൊരുവാഹനത്തെ മറികടന്നെത്തിയ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ചു.തുടർന്ന് വെട്ടിച്ചുമാറുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞു. പരിസരവാസി കൾ ചേർന്ന് ഓട്ടോറിക്ഷ ഉയർത്തിമാറ്റിയാണ് ഇരുവരെയും പുറത്തെടുത്തത്. പൊൻ കുന്നം പോലീസ് ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേ ശിപ്പി ച്ചു.