എരുമേലി പോസ്റ്റ് ഓഫീസിലെ മുൻ പോസ്റ്റുമാൻ ബൈക്ക് അപകടത്തിൽ മരിച്ചു.
മുക്കട ചാരുവേലി ഇടത്തറ വീട്ടിൽ വെന്നിക്കുട്ടൻ (66 ) ആണ് മരിച്ചത്. തിങ്കളാഴ്ച രാ വിലെ വീട്ടിൽ നിന്നും എരുമേലി ഓഫീസിലേക്ക് മകനൊപ്പം സ്കൂട്ടറിൽ  വരുന്നതിനി ടയിൽ മുക്കട കൂവക്കാവ് സ്കൂളിന് സമീപത്ത് വച്ച് സ്കൂട്ടറിന്റെ ടയർ പഞ്ചറായതിനെ  തുടർന്ന് താഴെ വീഴുകയായിരുന്നു.
ഉടനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ എ ത്തിച്ചെങ്കിലും തിങ്കളാഴ്ച അർദ്ധ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ :രാജമ്മ. മക്കൾ: ശാലിനി, വിൻഷ, ഉണ്ണി. മരുമക്കൾ :സിജി, അജേഷ്. സംസ്ക്കാരം പിന്നീട്.