ശ്രീനിപുരം സ്വദേശികളായ കിരൺ, അജി, അബിൻ എന്നീ യുവാക്കൾക്കാണ് പരിക്കേറ്റ ത്. അജിക്ക് വാരിയെല്ലിനാണ് പരിക്ക്. മൂന്ന് പേരും കോട്ടയം മെഡിക്കൽ കോളേജ് ആ ശുപത്രിയിൽ ചികിത്സയിലാണെന്ന് എരുമേലി പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. ശ്രീനിപുരത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു യുവാ ക്കൾ. മറ്റന്നൂർക്കരയിൽ ജംഗ്ഷനിലെ വളവിൽ നിയന്ത്രണം തെറ്റി ഓടയിലെ സ്ലാബിൽ ഇടിച്ച ശേഷം ബൈക്ക് മറിയുകയായിരുന്നു.

ബൈക്കിൽ നിന്നും യുവാക്കൾ തെറിച്ചുവീണാണ് പരിക്കേറ്റത്. നാട്ടുകാർ ഓടിയെത്തിയ തിന് പിന്നാലെ പട്രോളിംഗിനെത്തിയ എരുമേലി പോലീസ് യുവാക്കളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

LEAVE A REPLY