എലിക്കുളം മഞ്ചക്കുഴിയ്ക്ക് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടോറ സ് ലോറിയും കൂട്ടിയിടിച്ച് കോതമംഗലം സ്വദേശികളായ 4 തീർഥാടകർക്ക് പരിക്കേ റ്റു. കോതമംഗലം പിണ്ടിമന സ്വദേശികളായ ശശി,ബിജു,സിജു,അഭിനവ് എന്നിവർ ക്കാണ് പരിക്കേറ്റത്. ഇവരെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  മൂന്നുമണി ക്കായിരുന്നു അപകടം.