കാഞ്ഞിരപ്പള്ളി∙:കെഇ റോഡിൽ കോവിൽകടവിന് സമീപം നിർത്തിയിട്ടിരുന്ന കാറിനു
പിന്നിൽ ശബരിമല തീർഥാടകരുടെ കാറിടിച്ച് ഒരാൾക്ക്  പരുക്കേറ്റു.പരുക്കേറ്റ ശബരി മല തീർഥാടകൻ  കർണ്ണാടക ഷിമോഗ സ്വദേശി  വി.എസ്.യോഗേഷിനെ(36)  ജനറൽ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. ബരിമലദർശനം കഴിഞ്ഞ മടങ്ങിയ യോഗേഷും സംഘവും സഞ്ചരിച്ചിരുന്ന കാർ, ഴിയരുകിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിയതാണ് കാരണ മെന്ന് പൊലീസ് അറിയിച്ചു.

ഒപ്പമുണ്ടായിരുന്ന മറ്റു തീർഥാടകർക്കു പരുക്കില്ല.നിർത്തിയിട്ടിരുന്ന കാറിൽ ആരുമു ണ്ടായിരുന്നില്ല. അപകടത്തിൽ തീർഥാടകരുടെ കാറിന്റെ മുൻഭാഗവും, നിർത്തിയിട്ടി രുന്ന കാറിന്റെ പിൻഭാഗവും തകർന്നു.

LEAVE A REPLY