ആലപ്പുഴ തോട്ടപ്പള്ളി പുതുവേൽനാൽച്ചിറ വിഷ്ണു (23) വിനാണ് പരിക്കു പറ്റിയത്. കാഞ്ഞിരപ്പള്ളി – ഈരാട്ടുപേട്ട റോഡിൽ തോട്ടുമുഖത്തിന് സമീപം ഇന്നലെ വൈകുന്നേ രം അഞ്ചോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് ബൈക്ക് എതിരേ വന്ന ഓട്ടോയി ൽ ഇടിച്ച് പുളിമൂട്ടിൽ നാസറിന്‍റെ പുരയിടത്തിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

കാഞ്ഞിരപ്പള്ളി ഒന്നാംമൈലിലെ അലൂമിനിയം ഫാബ്രിക്കേഷൻ കന്പനിയിലെ ജീവന ക്കാരനാണ് വിഷ്ണു. പരിക്കേറ്റ വിഷ്ണുവിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി യിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.