ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരി ച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ അടിമാലിയിലാണ് അപകടം. കോട്ടയം എരുമേലി സ്വദേശി അരവിന്ദ് (23) തൃശൂര്‍ സ്വദേശി കാര്‍ത്തിക് (20) എന്നിവരാണ് മ രിച്ചത്. എറണാകുളം കാക്കനാട്ടെ വൈല്‍ പഫ് കോഫി ഹൗസ് ജീവനക്കാരാണ് ഇരു വരും.

മൂന്നാര്‍ സന്ദര്‍ശിച്ച് തിരികെ സ്ഥാപനത്തിലേക്ക് പോകുന്നതിനിടെ അടിമാലി വാളറ യ്ക്ക് സമീപം കോളനിപ്പാലത്ത് വച്ചാണ് അപകടം നടന്നത്. ചാലക്കുടിയില്‍ നിന്ന് മൂ ന്നാര്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട ടൂറിസ്റ്റ് ബസിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരു ന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടുപേരും തത്ക്ഷണം തന്നെ മരിച്ചതായി അടിമാലി പൊലീസ് പറയുന്നു.