പൊൻകുന്നം നിയന്ത്രണം വിട്ട ലോറി മതിൽ ഇടിച്ചു തകർത്തു. ലോറി യാത്രക്കാരായ 2 പേർക്ക് പരിക്ക്. കുമ്പഴ തടിയിൽ മോഹനൻ നായർ (65), കൂടൽ താന്നി മൂട്ടിൽ അലാ വുദ്ദീൻ (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 4 മണിയോടെ പൊൻകുന്നം പാലാ റോഡിൽ ഇള ങ്ങുളം എസ്എൻഡിപി മന്ദിരത്തിന് സമീപത്തായിരുന്നു അപകടം.ഇളങ്ങുളം ഷെർമി മൻസിലിൽ ബഷീറിന്റെ വീടിന്റെ മതിലാണ് ഇടിച്ചു തകർത്തത്. പ‍ത്തനംതിട്ടയിൽ നിന്നു പെരുമ്പാവൂർക്ക് പോയി തിരികെ വരുന്നതിന് ഇടയിലായി രുന്നു അപകടം. ലോറി നിയന്ത്രണം വിട്ട് സോളർ ലൈറ്റ് ഇടിച്ചു തകർത്ത ശേഷം വീ ടിന്റെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

LEAVE A REPLY