ലോറിയിലേക്ക് വൈദ്യുതി പോസ്റ്റ് കയറ്റുന്നതിനിടെ പോസ്റ്റ് തലയിലേക്ക് വീണ് ഗുരു തര പരുക്കേറ്റ യുവാവ് മരിച്ചു.കറുകച്ചാൽ സ്വദേശിയായ കെ.എസ്.ഇ.ബി കരാർ ജീ വനക്കാരനായ പനയമ്പാല പാണക്കുഴിയിൽ ചന്ദ്രകുമാറെന്ന പ്രവീണാണ് മരിച്ചത്.  മ ണിമല മൂലേപ്ലാവിൽ തിങ്കളാഴ്ച്ച ഉച്ചക്കഴിഞ്ഞ് 3.10 ഓടെയാണ് സംഭവം. വാഹനത്തി ൽ നിന്നും ഇലക്ട്രിക്ക് പോസ്റ്റ് ഇറക്കുന്നതിനിടെ തലയിലേക്ക് വീഴുകയായിരുന്നു.

അപകടത്തെ തുടർന്ന് മണിമലയിലെ സ്വകാര്യാശുപത്രിയിലും, തുടർന്ന് ഇയാളെ കാഞ്ഞിരപ്പള്ളി മേരീ ക്വീൻസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷി ക്കാനായില്ല.മൃതദേഹം ഇരുപത്തിയാറിലെ മേരിക്യൂൻസ് ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം പോസ്റ്റ് മാർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടക്കും. ഭാര്യ ബിന്ദു. മക്കൾ: ശരൺ, കാർത്തിക (പഴയിടം സെന്റ് മൈക്കിൾസ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി, കീർത്തന (അംഗൻവാടി വിദ്യാർഥിനി ) .