മുണ്ടക്കയം , മുരിക്കും വയൽ കൈപ്പൻ പ്ലാക്കൽ വിനോദ് ( 47 ) ആണ് മരിച്ചത്. കുഴി മാവിന് സമീപം മൂഴിക്കലിൽ ഇന്നു രാവിലെയാണ് അപകടം.സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മരത്തിന് മുകളിൽ കയറി ഇലക്ടിക് വാൾ ഉപയോഗിച്ച് മരം മുറിക്കു ന്നതിനിടയിൽ വാൾ തെന്നി മരത്തിൽ കെട്ടിയ വടത്തിൽ തട്ടി വടം പൊട്ടി വിനോദ് താഴേക്ക് പതിക്കുകയായിരുന്നു.ഉടൻ തന്നെ 35ാം മൈലിലെ സ്വകാര്യ ശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.