മൂന്ന് പെണ്‍മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ അത്താണി ആയിരുന്ന മരിച്ച സന്തോഷ്..

എരുമേലി : കള്ള് ചെത്തിയെടുക്കുന്നതിന് പനയില്‍ കയറിയ ചെത്ത് തൊഴിലാളി വീണ് മരിച്ചു. പാണപിലാവ് ചീനിമരം തോട്ടിച്ചാലില്‍ സ ന്തോഷ് (44) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ എരുമേലി ടൗണിന് സമീപം ഓരുങ്കല്‍കടവിലാണ് സംഭവം.എരുമേലി ടൗണില്‍ കരിങ്കല്ലുമുഴിയില്‍ ഷാപ്പ് ജീവനക്കാരനായ സന്തോഷ് വിവിധ രോഗങ്ങള്‍ മൂലം മാസങ്ങളോളം ചികിത്സകള്‍ക്ക് ശേഷം കഴിഞ്ഞ ദിവ സമാണ് ജോലിയില്‍ പ്രവേശിച്ചത്.

കഴിഞ്ഞ ദിവസം ഓരുങ്കല്‍കടവില്‍ കാലായില്‍ വീട്ടിലെ പറമ്പില്‍ പന ചെത്തിയൊരുക്കിയ സന്തോഷ് ഇന്നലെ വൈകുന്നേരം ഈ പനയില്‍ കള്ള് ചെത്തിയെടുക്കാന്‍ കയറിയതാണ് അപ്രതീക്ഷിതമായ വിയോഗ ത്തിന്റെ അപകടമായി മാറിയത്. പനയില്‍ കയറിയതിനിടെ വഴുതി വീഴുകയായിരുന്നു.സമീപത്തെ കയ്യാലയില്‍ തലയിടിച്ചാണ് വീണത്. ശബ്ദവും നിലവിളിയും കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ വേദനയില്‍ പുളയുകയായിരുന്നു സന്തോഷ്.

ഒട്ടും വൈകാതെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കി ലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് പെണ്‍മക്കളും ഭാര്യയും അട ങ്ങുന്ന കുടുംബത്തിന്റെ അത്താണി ആയിരുന്ന സന്തോഷ്.സംസ്‌കാരം ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍.ഭാര്യ ബിന്ദു(പുഞ്ചവ യല്‍).മക്കള്‍:സേതു,ശില്പ,ശരണ്യ.അമ്മ സാവിത്രി.സഹോദരങ്ങള്‍ സതി (കോട്ടയം വനിതാ സെല്‍ സബ് ഇന്‍സ്പെക്ടര്‍ ),സുശീല (തൊടുപു ഴ ), ഗിരിജ (ചിറക്കടവ് ), സിന്ധു (കൂവപ്പള്ളി ),സന്ധ്യ(കണ്ണൂര്‍ ).

LEAVE A REPLY