കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നും തടിയുമായി പെരുംമ്പാവൂരിലേക്ക് പോകുകയായി രുന്ന പൊൻകുന്നം സ്വദേശിയുടെ മാറാനാത്ത എന്ന ലോറിയും പൊൻകുന്നം ഭാഗത്ത് നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ചേപ്പുംപാ റയിലെ വലിയ അപകട വളവിൽ വെള്ളിയാഴ്‌ച്ച രാത്രി ഒമ്പത് മണിയോടടുത്തായിരു ന്നു സംഭവം.
ഇടിയുടെ ആഘാതത്തിൽ നേരിയ കയറ്റം കയറി വന്ന ലോറിയുടെ മുൻപ് വശത്തേ വീ ൽ ഊരി തെറിച്ചു.കാറിന്റെ മുൻ ഭാഗം തകർന്നു.അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പൊ ൻകുന്നത്ത് നിന്നും പോലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സും സംഭവസ്ഥ ലത്തെ യിരുന്നു.സംഭവ സമയത്ത് കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായിട്ടാണ് ദൃ ക്സാക്ഷികൾ പറയുന്നത്.