കാഞ്ഞിരപ്പള്ളി റാന്നിയാശുപത്രിക്ക് സമീപം വൈകുന്നേരം 4 മണിയോടെ യായിരുന്നു അപകടം. ഓട്ടോ റിക്ഷ യാത്രികരായ കാഞ്ഞിരപ്പള്ളി കറിപ്ലാ വ് വെട്ടിയാങ്കല്‍ വി.എം.മാത്യു (57) ഭാര്യ ലിസി (47) ഇവരുടെ മകന്‍ വിപി ന്‍ (16) ഓട്ടോറിക്ഷ ഡ്രൈവറായ മണ്ണാറക്കയം കാരാടിക്കാംപറമ്പില്‍ ഷെമീ ര്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സാരമായ പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ചികില്‍സക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാ റ്റി.ഏന്തയാറ്റില്‍ പോയി മടങ്ങി വരുകയായിരുന്ന കോട്ടയം അയര്‍ക്കുന്നം സ്വദേശിയായ സജിയുടെ വാഗണ്‍ ആറും കാഞ്ഞിരപ്പള്ളിയില്‍ നിന്ന് വരു കയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്.

സജി ഉറങ്ങി പോയതാണ് അപകട കാരണം. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്.

LEAVE A REPLY