കാഞ്ഞിരപ്പള്ളി:ദേശീയ പാത 183ൽ കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനു സമീപത്തെ വളവി ൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 30 പേർക്കു പരുക്കേറ്റു. ഇ ന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. എറണാകുളത്തു നിന്നും തേക്കടിയിലേക്കു പോവുകയായിരുന്ന കുമളി ഡിപ്പോയിലെ കെഎസ്ആർടിസി ബസ് വളവിൽ അമിത വേഗത്തിൽ മറ്റൊരു വാഹനത്തിനിടെ മറികടക്കുന്നതിനിടെ എതിരെ എത്തിയ സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു.

ചങ്ങനാശേരി ജോനകപറമ്പിൽ അനിൽ(49), അമ്പലപ്പുഴ പെരുമ്പള്ളിൽ അരവിന്ദാഷൻ (59), പൊൻകുന്നം തോണിപ്പാറ ജോസ്ബിൻ(20), കറ്റാനം സ്വദേശി അബ്ദുൾ സത്താർ (47) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും, കുമിളി ഏബനേസർ മാത്യു(55), ഇന്ദിര( 54), സന്ധ്യ(39), കട്ടപ്പന ചാമക്കുന്നേൽ മാത്തുക്കുട്ടി(55), കൂട്ടിക്കൽ സ്വദേശിനി ജയസുധ(43), ചോറ്റി വേങ്ങത്താനം അ‍ഞ്ജു(20),പാലൂർക്കാവ് ചൂരപൊയ്കയിൽ ലിയ (23), ഈരാറ്റുപേട്ട അറയ്ക്കൽ അൽഫോൻസ(51), ആലപ്പുഴ മൂക്കത്രയിൽ സുജ സുരേന്ദ്രൻ(30), കുമളി അണക്കര പൂവത്തുമൂട്ടിൽ ആലീസ് (51) അഭിയ(12) ,എറണാ കുളം ആമ്പല്ലൂർ ഫ്രെഡിൻ(46), പെരുവന്താനം വെട്ടിക്കാട്ടുപറമ്പിൽ ലൈല(48), കാഞ്ഞി രപ്പള്ളി കന്നുപറമ്പിൽ അൻസിയ(31), ചേനപ്പാടി സ്വദേശി നന്ദകുമാർ (50) കട്ടപ്പന സ്വദേശി ഉല്ലാസ് (40), പാമ്പാടി പൊട്ടക്കാട്ട് ബിജു.കെ.തോമസ്( 47), സന്തോഷ് (44), കറിക്കാട്ടൂർ ജെസി മാത്യു(52), പൊൻകുന്നം ഇല്ലിക്കൽ മീനുക്കുട്ടി(21), പള്ളിക്കുന്ന് രാജു(55), പായിപ്പാട് പൂവത്തുങ്കൽ സാബു(56), പാലാ പ്ളാത്തോട്ടം മനോജ്(49), വണ്ടിപ്പരിയാർ വാളാടി സുരേഷ് കുമാർ (38), രമാലക്ഷ്മി(35), സെൽവി(56), എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുമളിയിൽ നിന്നും മാവേലിക്കരയ്ക്കു പോവുകയായിരുന്നു സ്വകാര്യ ബസ്. ഉടൻ ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

LEAVE A REPLY