കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പ്ലസ്ടു വിദ്യാർത്ഥികളിൽ ഈ വർഷം ഉ ന്നത വിജയം കൈവരിച്ചവർക്ക് അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി എംഎൽഎ മുൻ കൈയ്യെടുത്ത് ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് പ ള്ളിക്കത്തോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അദ്ധ്യക്ഷയിൽ ഗവ.ചീഫ് ഡോ.എൻ ജയരാജ് ഉദ്ഘാടനവും അവാർഡ് വിതര ണവും നിർവഹിച്ചു.
ദക്ഷിണ മൂകാംബിക എഡ്യൂക്കേഷണൽ ചാരിറ്റബിൾ വെൽഫെയർ സൊസൈറ്റി ചെ യർമാൻ സ്വാമി നിത്യ ചൈതന്യ മുഖ്യപ്രഭാഷണം നടത്തി. ടി എൻ ഗിരീഷ് കുമാർ, സനു ശങ്കർ, പി ജി രാജു, ജോസ് പി ജോൺ, എം എൻ കൃഷ്ണ പിള്ള, ജോജി മാത്യു, സതീഷ് ചന്ദ്രൻ, എസ് രാജീവ്, സജി തോമസ്, ഡോ.കെ.മാത്യു, രാജീവ് പി ബി, രാഹുൽ പി രാജ് എന്നിവർ ആശംസകൾ അർപ്പിച്ചു.