റിപ്പോർട്ട്‌ : ഇക്ബാൽ

കാഞ്ഞിരപ്പള്ളി: പളനി വാഹനാപകടത്തിൽ മരിച്ചു എട്ടു പേരുടേയും സംസ്ക്കാര ചടങ്ങുകൾ തികച്ചും സൗജന്യമായി ചെയ്ത നൽകിയ അഭയം ചാരിറ്റബിൾ സൊസൈ റ്റിയുടെ പ്രവർത്തനം അഭിനന്ദനീയം.അപകടത്തിൽ മരിച്ച കോരുത്തോട് പാറയിൽ പി ആർ ശശിധരൻ, ഭാര്യ വിജയമ്മ, ഇവരുടെ ചെറുമക്കളായ അഭിജിത്ത്, ആദിത്യൻ, ശശിധരന്റെ സഹോദരി ലേഖ, ഭർത്താവ് തുണ്ടത്തിൽ സുരേഷ്, ഇവരുടെ മകൻ മനു, ശശിധരന്റെ മാതൃസഹോദരിയുടെ മകൾ സജിനി എന്നിവരുടെ മൃതദേഹങ്ങളാണ് അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ച് സംസ്ക്കരണ യൂണിറ്റുകൾ ഉപയോഗിച്ച് സംസ്ക്കരിച്ചത്.

അപകട മരണ വിവരമറിഞ്ഞതോടെ മന്ത്രി എം എം മണിയും ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും സി പി ഐ എം ജില്ലാ സെക്രട്ടറിയും അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ ഉപദേശക സമിതി ചെയർമാനുമായ വി എൻ വാസവനും മരിച്ച വർക്ക് അന്ത്യോപചാരമർപ്പിക്കുവാനായി മുണ്ടക്കയം 35-ാം മൈൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ബുധനാഴ്ച രാത്രിയിൽ എത്തിയിരുന്നു.ഇവിടെ വെച്ച് സിപിഐ എം ന്റെ നേതാക്കളായ പിഎൻ പ്രഭാകരൻ, വി പി ഇസ്മായിൽ, വി പി ഇബ്രാഹീം,  പി ഷാനവാസ്, കെ രാജേഷ് എന്നിവർ അഭയം ചാരിറ്റബിൾ സൊസൈറ്റി ഉപദേശക സമിതി ചെയർമാൻ വി എൻ വാസവന്റെ ശ്രദ്ധയിൽപ്പെടുത്തി.തുടർന്ന് വി എൻ വാസവന്റെ നിർദേശപ്രകാരം സംസ്ക്കാര യൂണിറ്റുകളും പ്രവർത്തകരുമെത്തുകയായിരുന്നു.

രണ്ടു ദിവസങ്ങളിലും കോട്ടയത്തുനിന്നും കോരുത്തോട്ടിലെത്തിയ സംസ്ക്കരണ യൂണി റ്റുകളുടെ പ്രവർത്തനം തികച്ചും സൗജന്യമായിരുന്നു. മൃതദേഹം സംസ്ക്കരിക്കുവാൻ സ്വകാര്യ യൂണിറ്റുകൾ മൃതദേഹം ഒന്നിന് 12000 രൂപയാണ് ഈടാക്കുന്നതു്. കോട്ടയ ത്തുനിന്നും എഴുപത് കിലോമീറ്ററിലേറെ ദൂരമുള്ള കൂടിയേറ്റ മേഖലയായ കോരുത്തോ ട്ടിൽ സംസ്ക്കരണ പെട്ടികൾ എത്തിച്ച് സംസ്ക്കാര ചടങ്ങുകൾ ഏറ്റെടുത്തു് നടത്തിയ അഭയം ചാരി റ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനം മരണപെട്ടവരുടെ വീട്ടുകാർക്കും നാട്ടുകാർക്കും ഏറെ സ്വീകാര്യമായി.