കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ഒരു വര്‍ഷത്തേക്കു കൂടി കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് -കേരള കോണ്‍ഗ്രസ് (എം) ധാരണ. തുടര്‍ന്നുള്ള അവസാന രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസി(എം)ന് പ്രസിഡന്റ് സ്ഥാനം നല്‍കാനും ധാരണയായി. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസിനുള്ളിലെ ധാരണ പ്രകാരം ആശാ ജോയി അടുത്ത പ്രസിഡന്റാകും.

വൈസ് പ്രസിഡന്റ് സ്ഥാനത്ത് കേരള കോണ്‍ഗ്രസി(എം)ലെ ജോളി മടുക്കക്കുഴി ഒരു വര്‍ഷത്തേക്ക് തുടരും. ആന്റോ ആന്റണി എം.പി, ഡോ. എന്‍.ജയരാജ് എംഎല്‍എ, കേരള കോണ്‍ഗ്രസ് (എം)ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

തദ്ദേശഭരണ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ നേതൃത്വങ്ങള്‍ തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ച് പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ടു വര്‍ഷം കോണ്‍ഗ്രസിനും, അടുത്ത ഒരു വര്‍ഷം കേരള കോണ്‍ഗ്രസി(എം)നും, അവസാന രണ്ടു വര്‍ഷം വീണ്ടും കോണ്‍ഗ്രസിനും എന്നിങ്ങനെയായിരുന്നു.

ഇതനുസരിച്ച് നിലവിലത്തെ പ്രസിഡന്റ കോണ്‍ഗ്രസിലെ അന്നമ്മ ജോസഫിന്റെ കാലാവധി അവസാനിച്ചിട്ടും രാജിവയ്ക്കാതിരുന്നതോടെയാണ് കോണ്‍ഗ്രസും, കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതയ്ക്കു വഴി തെളിച്ചത്. പുതിയ ധാരണ പ്രകാരം കേരള കോണ്‍ഗ്രസി(എം)ന് രണ്ടു വര്‍ഷം പ്രസിഡന്റ് സ്ഥാനം ലഭിക്കും. നിലവിലത്തെ പ്രസിഡന്റ് അന്നമ്മ ജോസഫ് വ്യാഴാഴ്ച രാജിവയ്ക്കും.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഒരു വര്‍ഷം കൂടി വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിന് ലഭിക്കും.ഇക്കാലയളവില്‍ നിലവിലെ വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി തന്നെ ഈ സ്ഥാനത്ത് തുടരും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ചേരുന്ന ഇരു പാര്‍ട്ടി പാര്‍ട്ടികളുടെയുടെയും നേതാക്കന്‍മാരുടെ യോഗത്തില്‍ അന്തിമ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. അന്നു തന്നെ ഇരു പാര്‍ട്ടികളും തമ്മില്‍ കരാറൊപ്പിടും. ഇതിന് ശേഷമാകും നിലവിലെ പ്രസിഡന്റിന്റെ രാജി.തുടര്‍ന്നുള്ള ഒരു വര്‍ഷം ഐ ഗ്രൂപ്പിലെ ആശാ ജോയിക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കും.കോട്ടയത്ത് തിങ്കളാഴ്ച ചേര്‍ന്ന ഡി.സിസി യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്