പഴയിടം ഇരട്ട കൊലപാതക കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി ചെന്നെയില്‍ പിടിയിലായി.പഴയിടം ചൂരപ്പാടിയില്‍ അരുണ്‍ ശശിയാണ് പോലീസിന്റെ പിടിയിലായത്. മണിമല പഴയിടത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. പഴയിടം ചൂരപ്പാടിയില്‍ അരുണ്‍ ശശിയാണ് ചെന്നെയില്‍ വച്ച് പോലീസിന്റെ പിടിയിലായത്.2013 ഓഗസ്റ്റ് മാസം 28നാണ് പഴയിടം തീമ്പനാല്‍ എന്‍ ഭാസ്‌ക്കരന്‍ ,ഭാര്യ തങ്കമ്മ എന്നിവരെ തലയ്ക്കടിച്ചും ,ശ്വാസം മുട്ടിച്ചും അരുണ്‍ ശശി കൊലപ്പെടുത്തിയത്.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് വൈകിയതോടെയാണ് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത്.അരുണിന്റെ ബന്ധുക്കളുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അനേഷണമാണ് ഇപ്പോള്‍ ഫലം കണ്ടത്.
ഇയാളുടെ ബന്ധുക്കളുടെ ഫോണുകളിലേക്ക് തമിഴ്‌നാട് നമ്പരില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ സ്ഥിരമായി വരുന്നതായി അന്വേഷ്ണം സംഘം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഈ നമ്പര്‍ പരിശോധിച്ച പോലീസ് ഇത് റുഷി പാലി എന്നയാളുടെ പേരിലുള്ളതാണന്ന് കണ്ടെത്തി.
സംശയം തോന്നിയ പോലീസ് സംഘം തമിഴ്‌നാട്ടിലെത്തി നടത്തിയ പരിശോധനയില്‍ റുഷി പാലി എന്നത് അരുണ്‍ ശശി തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. വ്യാജപേരില്‍ പാന്‍ കാര്‍ഡ് തരപ്പെടുത്തിയ ശേഷമാണ് അരുണ്‍ ഫോണ്‍ കണക്ഷന്‍ സംഘടിപ്പിച്ചെടുത്തതെന്നും പോലീസ് കണ്ടെത്തി.
എറണാകുളം റേഞ്ച് ഐജി എസ് ശ്രീജിത്തിന്റെയും കോട്ടയം ജില്ലാ പേലീസ് ചീഫ് എന്‍ രാമചന്ദ്രന്റെയും നേതൃത്വത്തില്‍ നടന്ന തന്ത്രപൂര്‍വ്വമായ നീക്കമാണ് ഇപ്പോള്‍ പ്രതി പിടിയിലാകുവാന്‍ കാരണം.അരുണ്‍ ശശിയുടെ പേരില്‍ മൂന്നോളം മോഷണക്കേസുകളും തമിഴ്‌നാട്ടില്‍ നിലവിലുണ്ട്.