മുക്കൂട്ടുതറ : മലയോരപ്രദേശത്ത് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന ഗ്രാമീണറോഡുകള്‍ വ ന്‍വികസനത്തിലേക്ക് വഴിമാറുന്നതിന് ഇനി വേണ്ടത് സാങ്കേതികാനുമതിയും ഭരണാ നുമതിയും. മുക്കൂട്ടുതറ-ചാത്തന്‍തറ, മുക്കൂട്ടുതറ-വെച്ചൂച്ചിറ,കനകപ്പലം-വെച്ചൂച്ചി റ, മന്ദമരുതി-വെച്ചൂച്ചിറ റോഡുകള്‍ക്കാണ് ദേശീയപാതാ നിലവാരത്തിലേക്ക് വിക സിപ്പിക്കുന്നതിനുളള കിഫ്ബി യുടെ പദ്ധതിക്ക് അംഗീകാരമായത്.

മഠത്തുംചാല്‍-മുക്കൂട്ടുതറ റോഡ് വികസനത്തിന്റ്റെ ഭാഗമായാണ് ഈ റോഡുകളുടെ വികസനവും നടപ്പിലാക്കുന്നത്. കിഫ്ബി യുടെ പ്രാരംഭഘട്ടത്തില്‍ പ്രഖ്യാപിച്ച ഈ പദ്ധതിക്ക് ആദ്യം 25 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.

വിശദമായ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കിയപ്പോള്‍ തുക 41.5 കോടിയായി. കഴി ഞ്ഞ ദിവസം ഈ തുക അംഗീകരിച്ച് കിഫ്ബിയുടെ അനുമതി ലഭിച്ചെന്ന് രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ അഞ്ചര മീറ്റര്‍ വീതിയിലാണ് ടാറിങ് നടത്തുക. ജില്ലാ പഞ്ചായത്തിന് കൈമാറിയ വെച്ചൂച്ചിറ-ചാത്തന്‍തറ റോഡ് വര്‍ഷങ്ങളായി തകര്‍ച്ചയിലാണ്. കഴിഞ്ഞയിടെ പൊതുമരാമത്ത് വകുപ്പാണ് ഈ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത്.

കനകപ്പലം-വെച്ചൂച്ചിറ, മുക്കൂട്ടുതറ-ചാത്തന്‍തറ റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്താറുളളത് പുനര്‍നിര്‍മാണം നടത്തേണ്ട ഘട്ടവും കഴിയുമ്പോഴാണ്. ചാത്തന്‍തറ റോഡിന്റ്റെ പണികളില്‍ ഗുണനിലവാരമില്ലെന്ന് പരാതികള്‍ വ്യാപകമായിരുന്നു. ഇഴഞ്ഞായിരുന്നു പണികള്‍. റോഡ് പണി കഴിഞ്ഞയുടനെ തകര്‍ന്നെന്ന പരാതിയുമു യര്‍ന്നിരുന്നു. കിഫ്ബി പദ്ധതിയിലൂടെ ദേശീയപാതാ നിലവാരത്തിലേക്ക് മാറുന്നതോ ടെ ഈ ഗ്രാമീണ റോഡുകള്‍ മരാമത്ത് ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.