റമദാൻ വൃതം അവസാന ഘട്ടത്തിൽ, റമദാൻ പിറകാണുന്ന മുറക്ക് ജൂൺ ആദ്യവാരം ഈദുൽ ഫിത്തർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിവാൻ വിശ്വാസികൾ ഒരുങ്ങി.
REPORT:ഇക്ബാൽ ഇല്ലത്തുപറമ്പിൽ
അനുഗ്രഹങ്ങൾ ചൊരിയുന്ന ലൈലത്തുൽ ഖദർ എന്ന മാലാഖയെ പ്രതീക്ഷിച്ച് വിശ്വാസി കൾ ദുഅ ചെയ്തും ഖുറാൻ പാരായണം ചെയ്തും പള്ളികളിൽ കഴിഞ്ഞുകൂടുകയാണ്. റമദാനിലെ അവസാന വെളളിയാഴ്ച്ചയായയ ഇന്ന് വിശ്വാസികൾ മസ്ജിദുകളിൽ തടി ച്ചു കൂടി. ഉച്ചയ്ക്ക് നടന്ന ജുംഅ നമസ്ക്കാരത്തിൽ ആയിരങ്ങൾ പങ്കാളികളായി. വൈ കുന്നേരത്തെ നോമ്പുതുറക്ക്  ശേഷം രാത്രിയിൽ തറാവീഹ് നമസ്ക്കാരാനന്തരം പ്രത്യേക നമസ്ക്കാരവും ദുഅയും ഉണ്ടായിരുന്നു. പള്ളികളോടനുബന്ധിച്ച് ബിരിയാണി അടക്കമു ള്ള ഭക്ഷണ സാധനങ്ങളും പായസവും വിതരണം ചെയ്തു.
ഒരു മാസം നീളുന്ന റമദാൻ വൃതം 27 ദിവസം പൂർത്തീകരിക്കുന്നതിന്റെ മുന്നോടിയാ യുള്ള 27-ാം രാവ് വെള്ളിയാഴ്ചയായിരുന്നു. റമദാൻ വൃതം അവസാന ഘട്ടത്തിൽ എ ത്തി നിൽക്കുമ്പോൾ വീടുകളിലും പള്ളികളിലും ഇഫ്ത്താർ വിരുന്നുകൾ സജീവമായി. റമദാനിലെ പ്രത്യേക ഇനങ്ങളായ ഉലുവാ കഞ്ഞിയും തരികഞ്ഞിയും പത്തിരിയും പൊ റോട്ടയും അപ്പവും കപ്പപുഴുങ്ങിയതും തിക്കിടിയും വിവിധ ഇറച്ചി കറികളും ഫ്രൂട് സുകളും ഡൈനിംഗ് മേശകളെ സജീവമാക്കി. മുസ്ലീം പള്ളികളിളോടനുബന്ധിച്ച് പ്രത്യേ കം തയ്യാറാക്കിയുള്ള പന്തലുകളിലാണ് ഇഫ്ത്താർ വിരുന്നുകൾ. ഓരോ ദിവസത്തെ ഭക്ഷണയിനങ്ങൾ ഓരോത്തരുടെ വകയാണ്.
പാവപ്പെട്ടവർക്കുള്ള സക്കാത്ത് (ദാനധർമ്മം) വിതരണം സജീവമായി. ചെറിയ പെരു ന്നാൾ ദിനത്തിൽ ബന്ധുക്കൾക്കും വീട്ടിലുള്ളവർക്കും ഒക്കെ പുതുവസ്ത്ങ്ങൾ വാങ്ങുന്ന തിരക്കിലാണ് വിശ്വാസികൾ. ഇതോടെ വസ്ത്രാലയങ്ങൾ നിറഞ്ഞു കഴിഞ്ഞു. അവധി ദിനമായ ഞായറാഴ്ചയും കടകൾ തുറന്നു പ്രവർത്തിക്കും.
പെരുന്നാൾ ദിനത്തിൽ  പള്ളികളിൽ നിന്നും തക്ബീർ ധ്വനികൾ ഉയരും. രാവിലെ നട ക്കുന്ന ചെറിയ പെരുന്നാൾ നമസ്ക്കാരത്തിൽ പങ്കെടുക്കുവാനെത്തുന്നവർ പുതുവ സ്ത്രങ്ങൾ അണിഞ്ഞാണ് എത്തുന്നത്. രണ്ടു റക്അത്ത് ചെറിയ പെരുന്നാൾ നമസ്ക്കാ രത്തിനു ശേഷം പള്ളികളിലെ ഇമാമുകൾ കുത്ത്ബ പാരായണം ചെയ്യും. ഇതിനു ശേഷം ദു: അ യും ഉണ്ടാകും. നമസ്ക്കാരത്തിന് ശേഷം പുറത്തിറങ്ങുന്ന വിശ്വാസികൾ പര സ്പരം കെട്ടിപിടിച്ച് ആശംസകൾ കൈമാറും. ഈദുൽ ഫിത്തർ ദിനത്തിൽ കാഞ്ഞിരപ്പ ള്ളി മുസ്ലീം അസോസിയേഷൻ (കെഎംഎ) നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശു പത്രിയിലെ രോഗികൾക്ക് ബിരിയാണി വിതരണം ചെയ്യും. രാവിലെ 11നാണ് വിതര ണം. ആശുപത്രിയിലെ രോഗികൾക്കായി കെ എം എ നൽകുന്ന നാല് ട്രോളികൾ ആശുപ ത്രി സൂപ്രണ്ട് ഏറ്റുവാങ്ങും.