കാഞ്ഞിരപ്പള്ളി: രജത ജൂബിലിയുടെ നിറവില്‍ കാളകെട്ടി അസ്സീസി അന്ധവിദ്യാലയം. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ സമഗ്രവളര്‍ച്ച ലക്ഷ്യം വെച്ചുകൊണ്ട് അസ്സിസി സഹോദരികള്‍ എന്ന സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ അന്ധവിദ്യാലയം ആരംഭിക്കുന്നത്. 1993ലാണ് കാളകെട്ടിയില്‍ വിദ്യാലയം സ്ഥാപിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി ഏഴാം ക്ലാസ് വരെയുള്ള 50 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കി ഹൈസ് സ്‌കൂള്‍ വിദ്യാഭ്യാസം അച്ചാമ്മ മെമ്മോറിയല്‍ എച്ച.എസ്.എസിലുമാണ് നല്‍ക്കുന്നത്. കാഴ്ച വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയങ്ങള്‍ക്കൊപ്പം കംപ്യൂട്ടര്‍, സംഗീതം, നൃത്തം, കായികം, സംഗീത ഉപകരങ്ങളുടെ ഉപയോഗം, പ്രവര്‍ത്തി പരിചയം എന്നീ മേഖലകളിലും പരി ശീലനം നല്‍കി വരുന്നു. ഈ സ്‌കൂളില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ വൈകല്യത്തെ മറികടന്ന് വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നുണ്ട്.

തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലും പ്രവര്‍ ത്തി പരിചയ പ്രദര്‍ശനത്തിനും സ്‌കൂളിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഒരുവര്‍ഷമായി നടത്തി വരുന്ന രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം ജനുവരി 26,27 തിയതിക ളില്‍ നടക്കും.അഖിലേന്ത്യ ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുത്ത പൂര്‍വ്വ വിദ്യാര്‍ത്ഥി രജനീഷ് ഹെന്റിയെ ചടങ്ങില്‍ ആദരിക്കും. പൂര്‍വ്വ അധ്യപക വിദ്യാര്‍ത്ഥി സംഗമം, റാലി വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും.