ക്ഷമ കെട്ടപ്പോൾ വീട്ടമ്മ സിലിണ്ടർ റോഡിലൂടെ ഉരുട്ടി കോപാകുലയായതോടെ ഗ്യാസ് വീട്ടിലെത്തി.
എരുമേലി : പ്രതിഷേധവും വാഗ്വാദവും അതിരുവിട്ടപ്പോൾ രാവിലെ പത്ത് മണിയോ ടെ എരുമേലിയിലെ ശാസ്താ പാചകവാതക വിതരണ ഏജൻസിയുടെ ഓഫിസിൽ അരങ്ങേറിയത് നാടകീയരംഗങ്ങൾ. കാലി സിലിണ്ടർ റോഡിലൂടെ കിലോ മീറ്ററുക ളോളം ഉരുട്ടിക്കൊണ്ട് ഒരു വീട്ടമ്മയും മകനും ഓഫിസിലെത്തുകയായിരുന്നു. ഇവരുടെ വരവിൽ പന്തികേട് തോന്നിയ നാട്ടുകാരിൽ ചിലർ കാര്യമെന്താണെന്നറിയാനായി പി ന്നാലെയെത്തി. ഓഫീസിനകത്തേക്ക് സിലിണ്ടറും ബുക്കും പണവും വലിച്ചെറിഞ്ഞ് വീട്ടമ്മ ആക്രോശിച്ചു.
ദേഷ്യത്താൽ സ്ഥലകാലബോധം നഷ്ടപ്പെട്ട പോലെയായിരുന്നു  പെരുമാറ്റം. കാര്യം പിടി കിട്ടാതെ നിന്ന ജീവനക്കാർ വിവരം തിരക്കിയറിയാൻ ശ്രമിച്ചതോടെ ഒച്ചപ്പാടും വാക്കേ റ്റവുമായി. ഇതോടെ കലി കയറിയ നിലയിലായി വീട്ടമ്മ. താൻ എന്തും ചെയ്യാൻ മടിക്കി ല്ലെന്നും വേണ്ടി വന്നാൽ തീയിടുമെന്ന് കൂടി പറഞ്ഞതോടെ ജീവനക്കാർ പോലിസിന് ഫോൺ ചെയ്തു. സംഭവം ഗുരുതരമാകുമെന്നറിഞ്ഞ നാട്ടുകാരിൽ ചിലർ അനുനയിപ്പി ച്ചതോടെയാണ് വീട്ടമ്മ തണുത്തത്. മാസങ്ങളായി പാചകവാതകം ലഭിക്കുന്നില്ലെന്നായി രുന്നു വീട്ടമ്മയുടെ പരാതി.
അപ്രതീക്ഷിതമായി കഴിഞ്ഞയിടെ പാചകവാതകവുമായി വിതരണവാഹനം വീട്ടുപടി ക്കലെത്തിയപ്പോൾ വാങ്ങാൻ കൈവശം പണം കുറവായിരുന്നു. അൽപസമയത്തിനകം തുക നൽകാമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. ഇതോടെ വീട്ടമ്മ അന്ന് വാഹനം തടഞ്ഞിടു കയായിരുന്നു. തുടർന്ന് പോലിസ് എത്തിയാണ് വാഹനം കടത്തിവിട്ടത്. അടുത്ത ദിവ സം വിതരണ വാഹനമെത്തുമ്പോൾ നൽകാമെന്ന് പറഞ്ഞിരുന്നത്രെ. ഇത് പ്രതീക്ഷിച്ച് ദിവസങ്ങളോളം പണവുമായി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.
സഹികെട്ടപ്പോഴാണ് മൂന്നര കിലോമീറ്ററുകളോളം കാലി സിലിണ്ടർ റോഡിലൂടെ ഉരുട്ടി നേരെ ഓഫിസിലെത്തിയത്.   വീട്ടമ്മ ദയനീയാവസ്ഥ വിവരിച്ചതിലൂടെ കാര്യങ്ങൾ ബോ ധ്യപ്പെട്ട ജീവനക്കാർ ഗോഡൗണിൽ നിന്ന് ഒരു നിറ സിലിണ്ടർ ഓട്ടോറിക്ഷയിലെത്തിച്ചു. ഈ ഓട്ടോയിൽ സിലിണ്ടറുമായി വീട്ടമ്മയെയും മകനെയും വീട്ടിലേക്ക് വിട്ടു. വിവരമ റിഞ്ഞ് പോലിസ് എത്തിയപ്പോഴേക്കും ഗുരുതരമായ നിലയിലെത്തിയ  പ്രശ്നം പരിഹ രിക്കപ്പെട്ടുകഴിഞ്ഞിരുന്നു.