കാഞ്ഞിരപ്പള്ളി പോലിസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ ഇഴഞ്ഞു നീങ്ങുന്നു. ധനകാര്യ വകുപ്പിൽ നിന്നും തുക അനു വദിക്കാത്തതാണ് പദ്ധതി അനന്തമായി നീളാൻ കാരണം.
റവന്യൂ വകുപ്പിൽ നിന്നും സ്ഥലം വിട്ട് കിട്ടിയിട്ടും കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ ഇഴ ഞ്ഞു നീങ്ങുകയാണ്. ധനകാര്യ വകുപ്പിൽ നിന്നും തുക അനുവദിച്ച് ലഭിക്കാത്തതാണ് കെട്ടിട നിർമ്മാണം തുടങ്ങുന്നതിനുള്ള നിലവിലെ തടസ്സം. എസ്റ്റിമേറ്റടക്കം തയ്യാറാക്കി ധനകാര്യ വകുപ്പിന് ആഭ്യന്തര വകുപ്പ് ഫയൽ കൈമാറിയിട്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞു.

ഇതു വരെ അനുകൂല തീരുമാനമൊന്നും ഇക്കാര്യത്തിൽ ധനകാര്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഒരു കോടി എൺപത്തഞ്ച് ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ധനകാര്യ വകുപ്പിന്റെ പരിഗണന യ്ക്കായി നൽകിയിരിക്കുന്നത്.



റവന്യൂ വകുപ്പിൽ നിന്നും വിട്ട് കിട്ടിയ പതിനൊന്ന് സെന്റ് സ്ഥലത്ത് മൂന്ന് നില ബിൽഡിംഗ് പണികഴിപ്പിക്കാൻ ലക്ഷ്യമിട്ടാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.ആദ്യ നിലയിൽ പോലിസ് സ്റ്റേഷനും രണ്ടാമ ത്തെ നിലയിൽ സി.ഐ ഓഫീസും, ട്രാഫിക് യൂണിറ്റും, ഏറ്റവും മുകളി ൽ പോലീസുകാർക്ക് വിശ്രമസ്ഥലവും അടക്കം ക്രമീകരിക്കാൻ ലക്ഷ്യമി ട്ടാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.

നിലവിൽ പോലീസ് സ്റ്റേഷൻ പ്രവർ ത്തിച്ച് കൊണ്ടിരിക്കുന്നതിന്റെ മുൻവശത്തായി റവന്യൂ വകുപ്പ് വിട്ട് നൽകിയ സ്ഥലത്ത് കെട്ടിടം നിർ മ്മിക്കാനാണ് തീരുമാനം. ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചാൽ കെട്ടിടം നിർമ്മാണം തുടങ്ങാൻ പിന്നിട് തടസ്സങ്ങളൊന്നും ഉണ്ടാകാനിട യില്ല. പോലിസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് ഫണ്ടനുവദിച്ച് ലഭിക്കുന്ന തോടെ ഇത് കെട്ടിടനിർമ്മാണ ചുമതലയുള്ള പോലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷന് കൈമാറും.

കോർപ്പറേഷനാകും ടെൻണ്ടർ വിളിച്ച് നിർമ്മാണത്തിന് കരാർ നൽകു ക.ഇതിനിടെ റവന്യൂ വകുപ്പിൽ നിന്നും ഇപ്പോൾ ലഭിച്ച സ്ഥലം അപ ര്യാപ്തമാണന്നും ഇവിടെയുള്ള നാല്പത് സെന്റ് സ്ഥലവും പോലീസ് സ്റ്റേഷനായി വിട്ട് നൽകണമെന്നും ആവശ്യപ്പെട്ട് പോലീസ് ഡിപ്പാർ ട്ട്മെന്റ് റവന്യൂ വകുപ്പിനെ സമീപിച്ചെങ്കിലും ഇക്കാര്യത്തിലും അനു കൂല തീരുമാനമുണ്ടായിട്ടില്ല.

ജില്ലയിൽ തൃക്കൊടിത്താനം കഴിഞ്ഞാൽ സ്വന്തമായി കെട്ടിടമില്ലാത്ത എക പോലിസ് സ്റ്റേഷനാണ് കാഞ്ഞിരപ്പള്ളി . നിലവിൽ പഴയ താലൂ ക്കോഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ മഴക്കാലമായതോടെ ചോർന്നൊലിക്കുകയാണ്. ഡ്യൂട്ടി കഴി ഞ്ഞെത്തുന്ന പോലീസുകാർക്ക് വിശ്രമിക്കുവാനോ വസ്ത്രം മാറുവാ നോ പോയിട്ട് ,പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും മതിയായ സൗകര്യമില്ലാത്ത സ്ഥിതിയുമുണ്ട്.
