കാഞ്ഞിരപ്പള്ളി: കർഷകരെ അവഗണിച്ചാലും വോട്ടു ബാങ്കിനു കോട്ടംതട്ടുകയില്ലെന്ന രാഷ്ട്രീയ കക്ഷികളുടെ നിലപാടു തിരുത്താൻ കർഷകസമൂഹം സംഘടിക്കണമെന്നു രൂ പതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ. കേരള ഫാർമേഴ്‌സ് ഫെഡറേഷന്റെ (കെയ്ഫ്) ആഭിമുഖ്യത്തിൽ നടത്തിയ കർഷക നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
കാർഷിക മേഖലയുടെ നടുവൊടിക്കുന്ന നടപടികളാണു സർക്കാരുകൾ സ്വീകരിക്കുന്ന ത്. അസംഘടിതരായി വിഘടിച്ചുനിൽക്കുന്നതാണു കർഷകരുടെ പരാജയം. ഇതിനു മാറ്റമുണ്ടാകണമെങ്കിൽ കർഷകർക്കു രാഷ്ട്രീയ നിലപാടുകളുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ഉൽപന്നങ്ങൾക്കും വിലസ്ഥിരത ഉറപ്പാക്കുകയും ന്യായവില ലഭിക്കുകയുമാ ണു വേണ്ടത്. വർഷങ്ങളായി ആവശ്യപ്പെടുന്ന കാർഷിക ബജറ്റ് യാഥാർഥ്യമാകണം. പശ്ചിമഘട്ട സംരക്ഷണത്തിന് എന്ന വ്യാജേന തയാറാക്കപ്പെട്ട ഗാഡ്ഗിൽ കമ്മിറ്റി റി പ്പോർട്ട് ഈ മേഖല മുഴുവൻ ലോകപൈതൃക പട്ടികയിൽ കൊണ്ടുവരാനുള്ള ഗൂഢ നീക്കമാണു നടത്തിയത്. 
മലയോരമേഖലയിലെ ഒരു ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഇനിയും പട്ടയം ലഭി ച്ചിട്ടില്ല.     കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ഭൂമി ഏറ്റെടുക്കൽ ബിൽ കാർഷിക മേഖലയ്ക്ക് ആശങ്ക ഉളവാക്കുന്നതാണെന്നും മാർ മാത്യു അറയ്ക്കൽ പറ ഞ്ഞു. 
കേരള ഫാർമേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ചെയർമാൻ ജോർജ് ജെ.മാത്യു പൊട്ടം കുളം  അധ്യക്ഷത വഹിച്ചു. കാർഷിക മേഖലയുടെയും കർഷകരുടെയും നിലനിൽ പ്പിനായി കർഷകർ വോട്ടുബാങ്കായി മാറണമെന്നു ജോർജ് ജെ.മാത്യു അഭിപ്രായ പ്പെട്ടു.   
ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി.സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. കട്ട പ്പന ഇമാം മുഹമ്മദ് റഫീഖ് മൗലവി അൽ കൗസരി, ഹൈറേഞ്ച് സംരക്ഷണസമിതി ര ക്ഷാധികാരികളായ ആർ.മണിക്കുട്ടൻ, സി.കെ.മോഹനൻ, കേരള ഫാർമേഴ്‌സ് ഫെഡ റേഷൻ വൈസ് ചെയർമാൻ വി.വി.അഗസ്റ്റിൻ, ഇൻഫാം കോട്ടയം ജില്ലാ പ്രസിഡന്റ് മാത്യു മാമ്പറമ്പിൽ, കെഇഎഫ്എഫ് സെക്രട്ടറി ജനറൽ ജോണി മാത്യു, ജോഷി മണ്ണിപ്പ റമ്പിൽ, ജോസഫ് മൈക്കിൾ കള്ളിവയലിൽ, ടോണി കുരുവിള ആനത്താനം, ജേക്കബ് സെബാസ്റ്റ്യൻ വെള്ളുക്കുന്നേൽ, അനീഷ് കെ.ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.