സി.പി.എം ഭരിക്കുന്ന ഈരാറ്റുപേട്ട നഗരസഭയില്‍ ചെയര്‍മനെ താഴെയിറക്കാനാണ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജനപക്ഷം രംഗത്തെത്തിയത്. എന്നാല്‍ അവിശ്വാസം കഴി ഞ്ഞപ്പോള്‍ സ്വന്തം തട്ടകത്തിലെ ാെരു വൈസ് ചെയര്‍പേഴ്സണ്‍ തന്നെയാണ് ജോര്‍ജി ന് നഷ്ടമായത്. രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ യു.ഡി.എഫ് പിന്തുണയോടെ അവി ശ്വാസം പരാജയപ്പെട്ടതോടെ സ്വന്തം തട്ടകതത്തില്‍ അടിതെറ്റിയ അവസ്ഥയിലാണ് ജോ ര്‍ജ്. കൂടെയുണ്ടായിരുന്ന നഗരസഭ ചെയര്‍മാന്‍ റ്റി.എം റഷീദും ജോര്‍ജിന്റെ ശത്രു പാളയത്തിലെത്തിയിരിക്കുകയാണ്.

സി.പി.എംനോട് പരസ്യമായി മാപ്പ് പറഞ്ഞ് നഗരസഭ ചെയര്‍മാന്‍ റ്റി.എം റഷീദ് പാര്‍ട്ടിയോട് തനിക്കുള്ള കൂറ് വ്യക്തമാക്കാനുള്ള അവസരമായിട്ടാണ് അവിശ്വാസ ത്തെ നോക്കികണ്ടത്. കക്ഷത്തിലിരിക്കുന്നത് പോവുകയും ചെയ്തു ഉത്തരത്തിലിരി ക്കുന്നത് എടുക്കാനും കഴിയാത്ത അവസ്ഥയാണ് അവിശ്വാസം കൊണ്ട് പി.സി ജോ ര്‍ജിനോട് ഉണ്ടായത്.

28 അംഗ നഗരസഭയില്‍ 14 പേര്‍ മാത്രമാണ് അവിശ്വാസത്തെ പിന്തുണച്ചത്. ജനപക്ഷ ത്തിലെ വൈസ് ചെയര്‍പേഴ്സണ്‍ വിട്ട് നിന്നതാണ് അവിശ്വാസം പരാജയപ്പെടുവാന്‍ കാരണം.

ജനപക്ഷത്തിന്റെ പിന്തുണയോടെയാണ് ഈരാറ്റുപേട്ട നഗരസഭയില്‍ യൂ ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ട് വന്നത്. പ്രമേയത്തെ അനുകൂലിച്ച ജനപക്ഷത്തെ കു ഞ്ഞുമോള്‍ സിയാദ് അവസാന വട്ടം വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നതാണ് പരാജ യപെടാന്‍ കാരണം.

28അംഗ കൗണ്‍സിലില്‍ 14അംഗങ്ങള്‍ മാത്രമാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. എല്‍ ഡി എഫ്, എസ് ഡി പി ഐ അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. സിപിഎം നേതൃത്വത്തിന് അനഭിമതനായിരുന്ന ടി എം റഷീദിനെതിരെയുള്ള പ്രമേയത്തെ ഇടതു മുന്നണി പിന്തുണക്കുമെന്നുമായിരുന്നു യുഡിഎ ഫ് പ്രതീക്ഷ. എന്നാല്‍ അവസാന നിമിഷം പാര്‍ട്ടി റഷീദിനൊപ്പം നില്കുകയായിരുന്നു.

ചെയര്‍മാന്റെ തെറ്റാ നയങ്ങള്‍ തുടര്‍ന്നും എതിര്‍ക്കുമെന്ന് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞു.ജനപക്ഷം മുന്‍ കൈയ്യെടുത്ത് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടത് പിസി ജോര്‍ജിനും രാഷ്ട്രീയമായി ഏറെ നാണക്കേടാണ് സൃഷ്ടിച്ചത്.